കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‍ഡൊണാൾഡ് ട്രംപ് - കിം ജോങ് ഉൻ കൂടിക്കാഴ്ചക്കിടെ ട്രംപിന്റെ മാധ്യമ സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമിന് പരിക്ക്!!

  • By Desk
Google Oneindia Malayalam News

പാൻമുൻജോം: സംഭവ ബഹുലമായിരുന്നു എല്ലാം കൊണ്ടും ട്രംപിന്റെ ഉത്തര കൊറിയ സന്ദര്‍ശ്ശനം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ട് ദുരൂഹതകള്‍ നിറഞ്ഞതെന്ന് ലോകം വിശ്വസിക്കുന്ന വടക്കന്‍ കൊറിയയില്‍ എത്തിയത്. തീര്‍ന്നില്ല, മകളും ചരിത്രം കുറിക്കാന്‍ ട്രംപിനൊപ്പം ഉത്തരകൊറിയയില്‍ എത്തി. സ്വപ്‌നതുല്യം, അവിശ്വസനീയം എന്നെല്ലാമാണ് ഇവാനിയ ട്രംപ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. തുടര്‍ന്നു നടന്ന ട്രംപ്- കിം കൂടിക്കാഴ്ചയില്‍ ട്രംപിന്റെ മാധ്യമ സെക്രട്ടറിക്ക് പരിക്കും പറ്റി.

വടക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥരുമായി നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് ട്രംപിന്റെ പുതിയ മാധ്യമ സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമിന് പരിക്ക് പറ്റിയത്. ഉത്തര കൊറിയന്‍ മേധാവി കിം ജോംഗ് ഉന്നുമായി ട്രംപ് സ്വകാര്യ ചര്‍ച്ച നടത്തിയ മുറിക്കു പുറത്തായിരുന്നു സംഭവം. നേതാക്കളുടെ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അമേരിക്കന്‍ പ്രസ് പൂള്‍ സംഘവും ഉത്തര കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതോടെയാണ് ഗ്രിഷാമിന് പരിക്കേറ്റത്. ചര്‍ച്ച നടന്ന ഹൗസ് ഓഫ് ഫ്രീഡത്തിലേക്ക്, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ കടന്നത് തടയാന്‍ വടക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു ഉന്തും തളളും ഉണ്ടായത്.

<strong>'അമ്മ' യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി! രാജി വെച്ച നടിമാർക്ക് പിന്തുണ, ഫീസ് പോലുമില്ലാതെ തിരിച്ചെടുക്കണം, അപേക്ഷ നൽകണമെന്ന് മോഹൻലാൽ! ആക്രമിക്കപ്പെട്ട നടിക്ക് തൊഴിൽ നിഷേധമില്ല, അഭിനയിക്കാൻ വിളിച്ചിട്ടും വരാത്തത്! </strong>'അമ്മ' യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി! രാജി വെച്ച നടിമാർക്ക് പിന്തുണ, ഫീസ് പോലുമില്ലാതെ തിരിച്ചെടുക്കണം, അപേക്ഷ നൽകണമെന്ന് മോഹൻലാൽ! ആക്രമിക്കപ്പെട്ട നടിക്ക് തൊഴിൽ നിഷേധമില്ല, അഭിനയിക്കാൻ വിളിച്ചിട്ടും വരാത്തത്!

ഈ സമയത്താണ് മാധ്യമ സംഘത്തിന് പ്രവേശനം ലഭിക്കാനുളള പിന്തുണയുമായി ഗ്രിഷാം എത്തിയത്. ചെറിയ തോതില്‍ നടന്ന സംഘര്‍ഷത്തില്‍ പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണ്. ട്രംപിന്റെ ഭാര്യ, മെലാനിയ ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം അടുത്തിടെയായിരുന്നു ഗ്രിഷാമിന്റെ പുതിയ നിയമനം. എന്നാല്‍ ഗ്രഷോമിയോ വൈറ്റ് ഹൗസോ ഇക്കാര്യത്തോടെ പ്രതികരിച്ചിട്ടില്ല. വളരെക്കുറച്ച് അമേരിക്കക്കാര്‍ മാത്രമാണ് ഇക്കാലത്തിനിടെ ഉത്തര കൊറിയയില്‍ പ്രവേശിച്ചിട്ടുളളു എന്നത് തന്നെ ശ്രദ്ധേയമാണ്.

trump-un

ചിര വൈരികളായ രണ്ട് രാജ്യങ്ങള്‍, യുദ്ധത്തിന്റെ വക്കില്‍ നിന്നും സൗഹ്യദത്തന്റെ ചിരി പൊഴിക്കുമ്പോള്‍, അത് ചരിത്രമായത് നിമിഷ നേരങ്ങള്‍ കൊണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഏഷ്യന്‍ യാത്രയിലാണ് മൂത്ത മകള്‍ ഇവാന, ട്രംപിനെ അനുഗമിച്ചത്. ജി-20 സമ്മേളനത്തിലും ഇവാന സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇവാനയുടെ അനാവശ്യ ഇടപെടല്‍ പലപ്പോഴും സമ്മേളനത്തില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഇണ്ടാക്കിയിരുന്നു. ട്രംപിന്റെ ഭാര്യ, സമ്മേളനത്തില്‍ എത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. മകള്‍ക്ക് ട്രംപിലുളള സ്വാധിനത്തിന്റെ സൂചനയായും ഇവാനയുടെ യാത്ര കണക്കാക്കപ്പെടുന്നു. കതുതിക്കൂട്ടി, തയ്യാറാക്കിയുളള സാന്നിധ്യമായും ട്രംപിന്റെ മകളുടെ ഇടപെടലുകള്‍ വ്യാഖ്യാനിക്കപ്പെട്ടു.

ഉത്തര കൊറിയയില്‍ അപ്രതീക്ഷിതമായിരുന്നു ട്രംപിന്റെ സന്ദര്‍ശ്ശനം. ട്വിറ്റിലൂടെ കിമ്മിനെ കാണാനുളള ആഗ്രഹം പ്രകടിപ്പിച്ചത്. അത് സാധ്യമായതോടെ ചരിത്രം തിരുത്തപ്പെട്ടു. തെക്കന്‍ കൊറിയയുടെ മേധാവിയുടെ ഇടപെടലാണ് ഇക്കാര്യം സാധ്യമാക്കിയത്. ഉത്തര-ദക്ഷിണ കൊറിയയുടെ സൈനിക രഹിത ഭാഗത്തുകൂടി നടന്നായിരുന്നു ട്രംപ് ഉത്തര കൊറിയയില്‍ പ്രവേശിച്ചത്. കുറച്ചു സമയം ചിലവഴിച്ച ശേഷം ദക്ഷിണ കൊറിയന്‍ ഭാഗത്തുളള ഹൗസ് ഓഫ് ഫ്രീഡത്തില്‍ ചര്‍ച്ചകള്‍ നടത്തി.

English summary
Stephanie Grisham was reportedly involved in a tense clash with North Korean security officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X