ഈ സുന്ദരിക്ക് പ്രായം വെറും 19, പക്ഷെ പണി പറ്റിച്ചു കളഞ്ഞു
117 രാജ്യങ്ങളിലെ സുന്ദരിമാരെ തോല്‍പ്പിച്ച് പ്യൂട്ടോറിക്കന്‍ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലെയ്ക്ക് ലോകസുന്ദരി കിരീടം. മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് യരിത്സ റെയസാണ് രണ്ടാമത്.
സുന്ദരിയാവാന്‍ ഏത് പെണ്ണിനാണ് ആഗ്രഹമില്ലാതിരിക്കുക. ലോകസുന്ദരി കൂടി ആവുകയാണെങ്കിലോ. ആ സ്വപ്നതുല്യമായ നേട്ടം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് ഒരു പ്യൂട്ടോറിക്കന്‍ സുന്ദരിയാണ്.
19കാരിയായ മിസ് പ്യൂട്ടോറിക്കോ സ്റ്റെഫാനി ഡെല്‍ വല്ലേ 2016ലെ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്നിലാക്കിയാണ് സ്റെറെഫാനി സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം ജി എം നാഷണല്‍ ഹാര്‍ബറിലാണ് മല്‍സരം നടന്നത്. മുന്‍ ലോകസുന്ദരി മിരിയ ലാലഗുണ സ്റ്റെഫാനിയെ ലോകകിരീടമണിയിച്ചു.

മല്‍സരത്തില്‍ സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും വിധികര്‍ത്താക്കളുടേയും കാണികളുടേയും മനം കവര്‍ന്നു ഈ പ്യൂട്ടോറിക്കന്‍ സുന്ദരി. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകള്‍ സംസാരിക്കും സ്റ്റെഫാനി. ഭാവിയില്‍ വിനോദമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ഈ സുന്ദരിയുടെ മോഹം.

മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് യരിത്സ റെയസ് രണ്ടാമതെത്തി. മിസ് ഇന്തോനേഷ്യ നടാഷ മാനുവേലയാണ് മൂന്നാം സ്ഥാനത്ത്. 117 പേരാണ് ലോകസുന്ദരി കിരീടത്തിനായി പോരാടിയത്.

സുന്ദരികളുടെ നൃത്തവിരുന്നോടെയാണ് മല്‍സരം ആരംഭിച്ചത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഈ ലിസ്റ്റില്‍ നിന്നും വീണ്ടും ഒരു 10 പേര് മു്ന്നോട്ട്. ഈ പത്തുപേരുമായി വിധികര്‍ത്താക്കള്‍ നടത്തുന്ന അഭിമുഖത്തിലൂടെ 5 പേര് ഫൈനലിലേക്ക്. ഇതാണ് മല്‍സരത്തിന്റെ രീതി.

ചില പ്രത്യേകതകളും ഉണ്ടായിരുന്നു ഇത്തവണത്തെ മല്‍സരത്തിന്. ഏറ്റവും മികച്ച മോഡല്‍ അടക്കം പുതിയ ചില റൗണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. മിസ് ചൈനയാണ് ടോപ് മോഡലായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണയും ഇന്ത്യയ്ക്ക് നിരാശയാണ് ഫലം. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20ല്‍ എത്തി. എന്നാല്‍ തുടര്‍ന്നുള്ള റൗണ്ടുകളില്‍ മുന്നേറാനാവാതെ പുറത്തുപോകേണ്ടി വന്നു.

പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ലോകസുന്ദരിപ്പട്ടത്തില്‍ തൊടാന്‍ ഇന്ത്യയ്ക്കായിട്ടില്ല. 2000ലായിരുന്നു പ്രിയങ്കയുടെ നേട്ടം. മലയാളി കൂടിയായ പാര്‍വ്വതി ഓമനക്കുട്ടാണ് ഏറ്റവും ഒടുവിലായി ലോകസുന്ദരി മല്‍സരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. 2008ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചാണ പാര്‍വ്വതിക്ക് കിരീടം നഷ്ടമായത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications