കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

Google Oneindia Malayalam News

Recommended Video

cmsvideo
ആ ജീവിതം മാഞ്ഞു, ദുരൂഹതഹകൾ അവസാനിക്കുന്നില്ല | Oneindia Malayalam

വാഷിങ്ടണ്‍: സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങിയിരിക്കുന്നു. എ ബ്രീഫ് ഹിസ്റ്ററി എന്ന എക്കാലത്തേയും മികച്ച ശാസ്ത്ര പുസ്തകത്തിന്റെ കര്‍ത്താവ്, ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വെല്ലുന്ന ബുദ്ധിരാക്ഷസന്‍, മനുഷ്യനെ ശാസ്ത്രത്തോട് ഇത്രയും ചേര്‍ത്തുവന്ന മനീഷി, അന്യഗ്രഹ ജീവികളെ കുറിച്ച് പറഞ്ഞ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിശ്ചല ശരീരം... അതേ, സ്റ്റീഫന്‍ ഹോക്കിങ് ഇനി ഇല്ല.

മോട്ടോര്‍ ന്യൂറോണ്‍ രോഗം എന്ന് പരക്കെ അറിയപ്പെടുന്ന അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന ഗുരുതര രോഗബാധിതന്‍ ആയിരുന്നു അദ്ദേഹം. സാധാരണഗതിയില്‍ രോഗം ബാധിച്ച് രണ്ടോ മൂന്നോ വര്‍ഷത്തിനിടയില്‍ മരിച്ചുപോകേണ്ടതാണ്. അതീജിവനം അത്രയും സാധ്യമല്ലാത്ത അപൂര്‍വ്വ രോഗങ്ങളില്‍ ഒന്ന്.

എന്നാല്‍, ലോകത്തിന് മുന്നില്‍ ഒരു അത്ഭുതമായി സ്റ്റീഫന്‍ ഹോക്കിങ് ജീവിച്ചു. രോഗം കണ്ടെത്തിയതിന് ശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങളല്ല, എത്രയോ ദശാബ്ദങ്ങള്‍. പക്ഷേ, ആ രോഗത്തെ അറിയുന്നവര്‍ക്ക് അതങ്ങ് ഒറ്റയടിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഉപചാപങ്ങളുടെ ലോകമാണല്ലോ ഇത്. ഇല്യൂമനേറ്റി ഗ്രൂപ്പുകളെ കുറിച്ചും മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങളെ കുറിച്ചും എല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ ഹോക്കിങ് നേരത്തേ മരിച്ചിരുന്നു എന്ന വിവാദം കൂടി ചര്‍ച്ചയാക്കേണ്ടിവരും.

നീണ്ട 76 വര്‍ഷങ്ങള്‍

നീണ്ട 76 വര്‍ഷങ്ങള്‍

സഫലമായ 76 വര്‍ഷങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കണം സ്റ്റീഫന്‍ ഹോക്കിങ് എന്ന പ്രതിഭയുടെ ജീവിതത്തെ. 1944 ജനുവരി 8 ന് ഓക്‌സ്‌ഫോര്‍ഡില്‍ ആയിരുന്നു സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. പിതാവും ഒരു ശാസ്ത്ര ഗവേഷകന്‍ ആയിരുന്നു. എന്നാല്‍ അച്ഛന്റെ ശാസ്ത്ര വഴി ആയിരുന്നില്ല ഹോക്കിങ് തിരഞ്ഞെടുത്തത്. തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അപോസ്തലനായി മാറുകയായിരുന്നു ഹോക്കിങ്. കോസ്‌മോളജിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു ഹോക്കിങ്. ലോകം ശരിയെന്ന് കരുതിയ പല സിദ്ധാന്തങ്ങളോടും കലഹിച്ചു. പലതും തെറ്റെന്ന് തെളിയിച്ചു. ശാസ്ത്രജ്ഞരെ വെല്ലുവിളിച്ചു, മനുഷ്യന്റെ സാമാന്യ യുക്തിയോട് പല്ലിളിച്ചുകാട്ടി. ലോകം മുഴുവന്‍ ആ മനുഷ്യന്റെ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു.

ഇതെല്ലാം സത്യമാണോ?

ഇതെല്ലാം സത്യമാണോ?

എന്നാല്‍ ഇതെല്ലാം സത്യമാണോ എന്നാണ് ചോദ്യം. സ്റ്റീഫന്‍ ഹോക്കിങ് ഇത്രയും കാലം ജീവിച്ചിരുന്നോ എന്ന് സംശയിക്കുന്നവര്‍ ഒരുപാടുണ്ട്. സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുമ്പേ മരിച്ചുപോയിരുന്നു എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിന് അവര്‍ക്ക് ഒരുപാട് ന്യായങ്ങളും ഉണ്ട്. സംശയാസ്പദമായ സാഹചര്യങ്ങള്‍ വേറേയും. ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ തന്നെയാണ് ഇവര്‍ ഈ വാദങ്ങള്‍ എല്ലാം ഉന്നയിക്കുന്നത്. എന്നാല്‍ ശാസ്ത്രംകൊണ്ട് തന്നെ അതിനെ ഭേദിക്കുന്നവരും കുറവല്ല.

മോട്ടോര്‍ ന്യൂറോണ്‍ രോഗം

മോട്ടോര്‍ ന്യൂറോണ്‍ രോഗം

അത്യപൂര്‍വ്വമായ രോഗമാണ് മോട്ടോര്‍ ന്യൂറോണ്‍ രോഗം- അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ്. കൈകാലുകളും പേശികളും എല്ലാം തളര്‍ന്നുപോവുകയും ഒടുവില്‍ മരണം സംഭവിക്കുകയും ആണ് പതിവ്. ഈ രോഗത്തെ അതിജീവിച്ചവര്‍ അത്യപൂര്‍വ്വം ആണ്. എങ്കില്‍ പോലും സ്റ്റീന്‍ ഹോക്കിങിനെ പോലെ അതിജീവിച്ചവര്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയാണ് ഈ രോഗം ബാധിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ ഹോക്കിങ്‌സ് നാല്‍പത് വര്‍ഷത്തിലേറെ ഈ രോഗവും ആയി ജീവിച്ചു എന്നതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോക്കിങ് മരിച്ചിരുന്നുവെങ്കില്‍, ഇപ്പോള്‍ മരിച്ചത് ആരാണ്?

പഠനകാലത്ത്

പഠനകാലത്ത്

പഠനകാലത്താണ് ഹോക്കിങിന് മോട്ടോര്‍ ന്യൂറോണ്‍ രോഗം സ്ഥിരീകരിക്കുന്നത്. 1963 ല്‍ ആയിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് രീതിയില്‍ ആണ് ഈ രോഗം മരണകാരണം ആവുക. ശ്വാസകോശത്തിന്റെ പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് ശ്വാസം എടുക്കാനാകാതെ മരിക്കുക. അല്ലെങ്കില്‍, ഭക്ഷണം ഉള്ളിലേക്കെടുക്കുന്ന പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് പോഷകക്കുറവും നിര്‍ജ്ജലീകരണവും കാരണം മരണം. രണ്ടാമത്തെ കേസില്‍ മരണം കുറച്ച് കൂടി ദീര്‍ഘിക്കാം. എന്നാല്‍ ഇത് രണ്ടും അല്ലെങ്കില്‍ കുറച്ച് കൂടി കാലം ജീവിക്കാന്‍ ആകും. ഹോക്കിങിന്‌റെ കാര്യത്തില്‍ എന്തായാലും ഈ സിദ്ധാന്തങ്ങളൊന്നും പ്രവര്‍ത്തിച്ചില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

യന്ത്ര സഹായത്താല്‍

യന്ത്ര സഹായത്താല്‍

രോഗം മൂര്‍ച്ചിച്ച കാലം മുതലേ ഹോക്കിങ് ലോകത്തോട് സംസാരിക്കുന്നത് യന്ത്ര സഹായത്താല്‍ ആണ്. സംസാരിക്കുന്നത് ഹോക്കിങ് തന്നെ ആണോ എന്ന സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്. എന്തായാലും രോഗം കണ്ടെത്തിയ ഉടനെ ഒന്നും അദ്ദേഹം മരണത്തിന് കീഴടങ്ങിയിട്ടില്ലെന്നാണ് സംശയാലുക്കളും വിശ്വസിക്കുന്നത്. രോഗം തിരിച്ചറിഞ്ഞതിന് ശേഷം കുറച്ച് കാലത്തോളം അദ്ദേഹം കടുത്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു. പക്ഷേ, പിന്നീട് ഗവേഷണത്തിലേക്കും തുടര്‍ പഠനങ്ങളിലേക്കും ശക്തമായി തിരിച്ചുവരികയും ചെയ്തു.

1985 ല്‍ മരിച്ചു?

1985 ല്‍ മരിച്ചു?

സ്റ്റീഫന്‍ ഹോക്കിങ് 1985 ല്‍ തന്നെ മരിച്ചു എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. രോഗം കണ്ടെത്തി ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആണിത് എന്നത് മറക്കേണ്ട. അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പുസ്തകം 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പുറത്തിറങ്ങുന്നത് 1988 ല്‍ ആയിരുന്നു. എന്നാല്‍ 1984 ല്‍ തന്നെ ഹോക്കിങ് ഈ പുസ്തകം എഴുതിത്തീര്‍ത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഹോക്കിങിന്റെ മരണശേഷം ആയിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് എന്നതാണ് സത്യം. പക്ഷേ, അപ്പോഴും ലോകത്തിന് മുന്നില്‍ ഒരു സ്റ്റീഫന്‍ ഹോക്കിങ് ജീവനോടെ ഉണ്ടായിരുന്നു.

അതൊരു വെറും 'ഡമ്മി'

അതൊരു വെറും 'ഡമ്മി'

യഥാര്‍ത്ഥ സ്റ്റീഫന്‍ ഹോക്കിങ് മരിച്ചതിന് ശേഷം ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ചേര്‍ന്ന് സൃഷ്ടിച്ച ഒരു 'ഡമ്മി' ആയിരുന്നു ഇത്രയും കാലം ലോകത്തോട് സംവദിച്ചുകൊണ്ടിരുന്നത് എന്നാണ് ഇവരുടെ വാദം. നാസയാണ് ഇത്തരം ഒരു വ്യാദ ഹോക്കിങ്ങിനെ സൃഷ്ടിച്ചത് എന്നും ആക്ഷേപങ്ങളുണ്ട്. നാസയിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങള്‍ ഹോക്കിങ്ങിന്റേത് എന്ന പേരില്‍ പുറത്ത് വിടുകയാണെന്നും ആരോപണം ഉണ്ടായിരുന്നു. യന്ത്രസഹായത്താല്‍ സംസാരിക്കുന്ന ഹോക്കിങിന്റെ സംസാരത്തെ എന്തുകൊണ്ട് ഇത്തരത്തില്‍ മാനിപ്പുലേറ്റ് ചെയ്തുകൂട എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. എങ്കിലും എന്തിന് വേണ്ടിയായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുക.

വിശ്വാസ്യതയ്ക്ക് വേണ്ടി?

വിശ്വാസ്യതയ്ക്ക് വേണ്ടി?

സ്റ്റീഫന്‍ ഹോക്കിങ് എന്ന ശാസ്ത്രജ്ഞനോളം വിശ്വാസ്യതയുള്ള മറ്റൊരു ശാസ്ത്രജ്ഞനും സമകാലീന ലോകത്തില്‍ ജീവിച്ചിരുന്നിട്ടില്ല. അപ്പോള്‍ പല കാര്യങ്ങളും വിശ്വസിപ്പിക്കാന്‍ ഹോക്കിങ്ങിനെ പോലെ ഒരാളുടെ മേല്‍വിലാസം പലര്‍ക്കും ആവശ്യമാണ്. നാസയും ഇത് തന്നെയാണ് ചെയ്യുന്നത് എന്നാണ് ആക്ഷേപം. ഹോക്കിങ് ഒരിക്കലും മുന്നോട്ട് വയ്ക്കാന്‍ സാധ്യതയില്ലെന്ന് കരുതുന്ന പല സിദ്ധാന്തങ്ങളും പിന്നീട് അദ്ദേഹത്തിന്റേത് എന്ന പേരില്‍ പുറത്ത് വന്നിട്ടുണ്ട്. ഇതും പലരിലും സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ഗൂഢാലോചനകള്‍ പലതും ഇതിന് പിന്നില്‍ ഉണ്ടായേക്കാം എന്നാണ്.

പ്രായമാകില്ലേ...

പ്രായമാകില്ലേ...

1963 ല്‍ ആയിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങിന് രോഗം ബാധിക്കുന്നത്. എന്നാല്‍ അന്നത്തെ ഹോക്കിങ്ങും ഇന്നത്തെ ഹോക്കിങ്ങും തമ്മില്‍ വലിയ രൂപമാറ്റം ഒന്നും ഇല്ലെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഈ രോഗം ബാധിച്ചാല്‍ പ്രായമാകില്ലേ എന്ന് പോലും അവര്‍ പരിഹാസ ഭാവത്തില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ പലര്‍ക്കും ഇത്തരം സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നും ഉണ്ട്. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ലോകം കണ്ടുകൊണ്ടിരുന്ന ഹോക്കിങ് യഥാര്‍ത്ഥ ഹോക്കിങ് അല്ലെന്ന് വാദിക്കുന്നവര്‍ പറയുന്ന മറ്റ് ചില കാര്യങ്ങളും ഉണ്ട്.

ചെവിയും പല്ലും മുടിയും

ചെവിയും പല്ലും മുടിയും

സ്റ്റീഫന്‍ ഹോക്കിങ് അന്നേ മരിച്ചു എന്ന് പറയുന്നവര്‍ ഉന്നയിക്കുന്ന ചില വാദങ്ങള്‍ തികച്ചും ബാലിശം ആണെന്ന് തോന്നിപ്പോകും. പഴയ ഹോക്കിങ്ങിന്റെ ചെവിയേക്കാള്‍ വലുതാണ് പിന്നീട് ലോകം കണ്ട ഹോക്കിങ്ങിന്റേത് എന്നാണ് ഒരു വാദം. ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഡമ്മി ഹോക്കിങ് ആയിരുന്നു എന്നതിന്‌റെ തെളിവാണത്രെ ഇത്. ഹോക്കിങിന്റെ ആദ്യ വിവാഹത്തിന്റേയും രണ്ടാം വിവാഹത്തിന്റേയും ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ഇത്തരം ചില ആക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്നത്. ഇതിന്റെ കൂടെയാണ് മുടിയുടെ നിറത്തെ കുറിച്ചും പല്ലിന്റെ ഘടനയെ കുറിച്ചും എല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്...ആരാണീ ഹോക്കിങ്അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്...ആരാണീ ഹോക്കിങ്

English summary
Stephen Hawking died decades before? replaced with a puppet?.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X