ലോകം അവസാനിയ്ക്കും, അന്യഗ്രഹജീവികള്‍ ഭൂമി കൈയ്യടക്കും... മനുഷ്യന് വംശനാശം?
ലണ്ടന്‍: ഈ ലോകം അവസാനിയ്ക്കുമോ? മനുഷ്യന് വംശനാശം സംഭവിയ്ക്കുമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടോ...? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്കാന് കഴിയില്ല. ദിനോസറുകള്‍ ഉള്‍പ്പെടെ അനേകായിരം ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.
എന്നാല്‍ ലോകത്ത് ജീവിച്ചിരിയ്ക്കുന്നവരില്‍ ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന് പറയുന്നു ലോകം അവസാനിയ്ക്കും എന്ന്. നൂറ് വര്‍ഷത്തിലധികം മനുഷ്യന് ഇങ്ങനെ നിലനില്ക്കാനാവില്ലെന്ന്. ശരിയ്ക്കും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍....
സ്റ്റീഫന്‍ ഹോക്കിങ് ആണ് മനുഷ്യകുലത്തെ തന്നെ ആകുലപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിരിയ്ക്കുന്നത്. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകം അവസാനിയ്ക്കം?
ലോകാവസാനം ഉണ്ടാകുമോ എന്ന് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നില്ല. പക്ഷേ മനുഷ്യ വംശം തന്നെ ഒരുപക്ഷേ ഇല്ലാതായേക്കും.

എന്താണ് കാരണം
ശാസ്ത്രം തന്നെ ആയിരിക്കും മനുഷ്യന്റെ നാശത്തിന് വഴിവയ്ക്കുക എന്നാണ് ഹോക്കിങ് പറയുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും അനിയന്ത്രിതമായി വികസിയ്ക്കുന്നതായിരിയ്ക്കും ഇതിനെല്ലാം വഴിവയ്ക്കുക.

നൂറ് വര്‍ഷം
നൂറ് വര്‍ഷമാണ് മനുഷ്യ കുലത്തിന്റെ ആയുസ്സായി ഹോക്കിങ് പറയുന്നത്. അത്രയും അപകടകരമായ കാര്യങ്ങളാണത്രെ നടക്കാനിരിയ്ക്കുന്നത്.

കൃത്രിമ വൈറസ്സുകള്‍
മനുഷ്യര്‍ സൃഷ്ടിയ്ക്കുന്ന കൃത്രിമ വൈറസ്സുകള്‍, അണ്വായുധങ്ങള്‍ ... ഇതെല്ലാം ഭാവിയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിയ്ക്കാന്‍ പോകുന്നത്.

അന്യഗ്രഹ ജീവികള്‍
അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറയുന്നു.

കമ്പ്യൂട്ടറുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

അന്യ ഗ്രഹങ്ങള്‍
മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല.

ശ്രദ്ധിച്ചാല്‍ നല്ലത്
ശാസ്ത്രത്തിന്റെ പുരോഗതിയെ നേരാം വണ്ണം നിയന്ത്രിച്ചാല്‍ ഒരുപരിധി വരെ മനുഷ്യ വംശത്തെ നിലനിര്‍ത്താമെന്നാണ് ഹോക്കിങ് കരുതുന്നത്.

പ്രകൃതി ചതിച്ചാലോ?
ഹോക്കിങ് പറയുന്നത് ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ആര് കണ്ടു?

ലോകം അവസാനിയ്ക്കുമല്ലേ...
എന്തായാലും ഒരു നാള് അത് സംഭവിയ്ക്കും. ലോകം അവസാനിയ്ക്കും. മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒരുപോലെ ഇല്ലാതായേക്കും. അതിന് ഇനി എത്ര നാള് എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications