കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം അവസാനിയ്ക്കും, അന്യഗ്രഹജീവികള്‍ ഭൂമി കൈയ്യടക്കും... മനുഷ്യന് വംശനാശം?

Google Oneindia Malayalam News

ലണ്ടന്‍: ഈ ലോകം അവസാനിയ്ക്കുമോ? മനുഷ്യന് വംശനാശം സംഭവിയ്ക്കുമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടോ...? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല. ദിനോസറുകള്‍ ഉള്‍പ്പെടെ അനേകായിരം ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.

എന്നാല്‍ ലോകത്ത് ജീവിച്ചിരിയ്ക്കുന്നവരില്‍ ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ പറയുന്നു ലോകം അവസാനിയ്ക്കും എന്ന്. നൂറ് വര്‍ഷത്തിലധികം മനുഷ്യന് ഇങ്ങനെ നിലനില്‍ക്കാനാവില്ലെന്ന്. ശരിയ്ക്കും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍....

സ്റ്റീഫന്‍ ഹോക്കിങ് ആണ് മനുഷ്യകുലത്തെ തന്നെ ആകുലപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിരിയ്ക്കുന്നത്. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകം അവസാനിയ്ക്കം?

ലോകം അവസാനിയ്ക്കം?

ലോകാവസാനം ഉണ്ടാകുമോ എന്ന് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നില്ല. പക്ഷേ മനുഷ്യ വംശം തന്നെ ഒരുപക്ഷേ ഇല്ലാതായേക്കും.

എന്താണ് കാരണം

എന്താണ് കാരണം

ശാസ്ത്രം തന്നെ ആയിരിക്കും മനുഷ്യന്‌റെ നാശത്തിന് വഴിവയ്ക്കുക എന്നാണ് ഹോക്കിങ് പറയുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും അനിയന്ത്രിതമായി വികസിയ്ക്കുന്നതായിരിയ്ക്കും ഇതിനെല്ലാം വഴിവയ്ക്കുക.

 നൂറ് വര്‍ഷം

നൂറ് വര്‍ഷം

നൂറ് വര്‍ഷമാണ് മനുഷ്യ കുലത്തിന്റെ ആയുസ്സായി ഹോക്കിങ് പറയുന്നത്. അത്രയും അപകടകരമായ കാര്യങ്ങളാണത്രെ നടക്കാനിരിയ്ക്കുന്നത്.

കൃത്രിമ വൈറസ്സുകള്‍

കൃത്രിമ വൈറസ്സുകള്‍

മനുഷ്യര്‍ സൃഷ്ടിയ്ക്കുന്ന കൃത്രിമ വൈറസ്സുകള്‍, അണ്വായുധങ്ങള്‍ ... ഇതെല്ലാം ഭാവിയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിയ്ക്കാന്‍ പോകുന്നത്.

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറയുന്നു.

കമ്പ്യൂട്ടറുകള്‍

കമ്പ്യൂട്ടറുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

അന്യ ഗ്രഹങ്ങള്‍

അന്യ ഗ്രഹങ്ങള്‍

മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല.

ശ്രദ്ധിച്ചാല്‍ നല്ലത്

ശ്രദ്ധിച്ചാല്‍ നല്ലത്

ശാസ്ത്രത്തിന്റെ പുരോഗതിയെ നേരാം വണ്ണം നിയന്ത്രിച്ചാല്‍ ഒരുപരിധി വരെ മനുഷ്യ വംശത്തെ നിലനിര്‍ത്താമെന്നാണ് ഹോക്കിങ് കരുതുന്നത്.

 പ്രകൃതി ചതിച്ചാലോ?

പ്രകൃതി ചതിച്ചാലോ?

ഹോക്കിങ് പറയുന്നത് ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ആര് കണ്ടു?

ലോകം അവസാനിയ്ക്കുമല്ലേ...

ലോകം അവസാനിയ്ക്കുമല്ലേ...

എന്തായാലും ഒരു നാള്‍ അത് സംഭവിയ്ക്കും. ലോകം അവസാനിയ്ക്കും. മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒരുപോലെ ഇല്ലാതായേക്കും. അതിന് ഇനി എത്ര നാള്‍ എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.

English summary
Hawking: Humans at risk of lethal 'own goal'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X