കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹ ജീവികളെ തേടിയിറങ്ങിയാല്‍ പണി പാളും!!! തേടിയിറങ്ങിയ ഹോക്കിങ് തന്നെ ഭയത്തില്‍... എന്താകും?

  • By Desk
Google Oneindia Malayalam News

അന്യഗ്രഹ ജീവികളെ തേടി ഒരുപാട് ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ സ്റ്റീഫന്‍ ഹോക്കിങ് എന്ന അപാര പ്രതിഭ അന്യഗ്ര ജീവികളെ തേടിയിറങ്ങുന്നു എന്ന വാര്‍ത്ത കേട്ടപ്പോഴാണ് ലോകം ഗൗരവമായിത്തന്നെ അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

കൂടുതൽ വാർത്തകൾ:

അന്യഗ്രഹ ജീവികളെ ആദ്യം കണ്ടെത്തുക ചൈനയായിരിക്കും? വെറുതേ പറഞ്ഞതല്ല... ഇതാ ഉത്തരം

ആ മലേഷ്യന്‍ വിമാനം അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തോ... അതോ അജ്ഞാത കേന്ദ്രത്തില്‍ ഇപ്പോഴും ഉണ്ടോ?

ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ എന്നാണ് ഹോക്കിങ് വിശേഷിപ്പിക്കപ്പെടുന്നത്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് സംസാരിക്കാനോ നടക്കുവാനോ കഴിയാത്ത ഹോക്കിങ് പ്രത്യേക സാങ്കേതിക വിദ്യയിലൂടെയാണ് ലോകത്തോട് സംസാരിക്കുന്നത്.

അന്യഗ്ര ജീവികളെ കണ്ടെത്താന്‍ പ്രത്യേക ദൗത്യം തന്നെ തുടങ്ങി വച്ച ഹോക്കിങ് ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ ലോകം തന്നെ ഭയക്കും. അന്യഗ്രഹ ജീവികള്‍ ശരിക്കും ഉണ്ടെങ്കില്‍, അവര്‍ ഭൂമി കണ്ടെത്തിയാല്‍ എന്ത് സംഭവിക്കും?

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

അന്യഗ്ര ജീവികളെ തേടിയിറിങ്ങിയാല്‍ അത് ചിലപ്പോള്‍ മനുഷ്യ വംശത്തിന്റെ നാശത്തിന് തന്നെ കാരണമായേക്കും എന്നാണ് സ്റ്റീഫന്‍ ഹോക്കിങ് ഇപ്പോള്‍ പറയുന്നത്. എന്താണ് അതിന് കാരണം.

പുരോഗമിച്ചവര്‍

പുരോഗമിച്ചവര്‍

അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. ഇനി ഒരു പക്ഷേ അങ്ങനെയൊന്ന് ഉണ്ടെങ്കില്‍, അവര്‍ നമ്മളേക്കാള്‍ ഏറെ ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതി കൈവരിച്ചവരാണെങ്കില്‍ എന്താകും സംഭവിക്കുക?

ബാക്ടീരിയ പോലെ?

ബാക്ടീരിയ പോലെ?

വളരെ പുരോഗമിച്ചവരാണ് അന്യഗ്രഹ ജീവികള്‍ എങ്കില്‍, അവര്‍ക്ക് മനുഷ്യന്‍ എന്നത് വെറും ബാക്ടീരയയെ പോലെയോ തോന്നൂ. അങ്ങനെ അവര്‍ ഇവിടെയെത്തിയാല്‍ പിന്നെ മനുഷ്യരാശിയുടെ അവസാനമായിരിക്കും.

കൊളംബസിന്റെ യാത്ര

കൊളംബസിന്റെ യാത്ര

കൊളംബസ് അമേരിക്ക കണ്ടുപിടിച്ച കഥയും ഹോക്കിങ്‌സ് സൂചിപ്പിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന തദ്ദേശീയര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആലോചിക്കണം. അതുപോലെയാകുമോ അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍?

 ഹോക്കിങ്ങിന്റെ പ്രിയ ഇടങ്ങള്‍

ഹോക്കിങ്ങിന്റെ പ്രിയ ഇടങ്ങള്‍

സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രിയപ്പെട്ട ഇടങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 16 പ്രകാശവര്‍ഷങ്ങള്‍ക്കകലെ ജീവന് സാധ്യതയുള്ള ഗ്ലീസ് 823 സി എന്നയിടത്തേക്ക് പോകുന്നതാണ് ഈ വീഡിയോയില്‍ പറയുന്നത്.

ആദ്യമായല്ല ഭയം

ആദ്യമായല്ല ഭയം

ബ്രേക്ക് ത്രൂ ലിസണ്‍ പ്രോജക്ട് എന്ന പേരിലാണ് അന്യഗ്രഹീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് രംഗത്തിറങ്ങുന്നത്. നമ്മള്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒരുപക്ഷേ എത്തുക മനുഷ്യനേക്കാള്‍ കോടാനുകോടി വര്‍ഷങ്ങള്‍ പുരോഗമിച്ച ഒരു കൂട്ടരുകെ കൈകളില്‍ ആകാം എന്ന് അപ്പോഴേ ഹോക്കിങ്‌സ് പറഞ്ഞിരുന്നു.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

നാം ഇവിടെ നിന്ന് അയക്കുന്ന റേഡിയോ സന്ദേശങ്ങള്‍ അന്യഗ്ര ജീവികളുടെ കൈവശം എത്തുകയും അവര്‍ ഭൂമിയിലേക്ക് വരികയും ചെയ്താല്‍ പിന്നെ എന്തായിരിക്കും സംഭവിക്കുക? മനുഷ്യവംശം അന്യഗ്രജീവികളുടെ അടിമകളാകുമോ? പട്ടിയേയും പശുവിനേയും പോലെ അവര്‍ നമ്മെ വളര്‍ത്തുമോ? കാത്തിരുന്ന് കാണാം.

ചൈനയും

ചൈനയും

അന്യഗ്രഹ ജീവികളെ തേടി ഇപ്പോള്‍ ചൈനയും രംഗത്തിറങ്ങിയിട്ടുണ്ട്. ഫാസ്റ്റ് എന്ന പേരില്‍ അവര്‍ സ്ഥാപിച്ച റേഡിയോ ടെലിസ്‌കോപ്പ് അതിനുള്ള വഴിയാണ് ഇപ്പോള്‍ തിരയുന്നത്.

English summary
British physicist Stephen Hawking has warned against announcing our presence to any alien civilisations, especially to those more technologically advanced than humans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X