സ്വീഡനില്‍ ഭീകരാക്രമണം; ജനക്കൂട്ടത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറ്റി, മൂന്നുപേര്‍ കൊല്ലപ്പെട്ടു
സംഭവം ഭീകരാക്രമണമാണെന്ന് സ്വീഡന്‍ പോലീസും പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റോക്ക്‌ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ ഭീകരാക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. നഗരത്തിലെ തിരക്കേറിയ തെരുവായ ക്വീന്‍സ് സ്ട്രീറ്റിലായിരുന്നു സംഭവം.

സംഭവം ഭീകരാക്രമണമാണെന്ന് സ്വീഡന്‍ പോലീസും പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഇടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാണെന്ന് സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന് പ്രതികരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വെടിവെയ്പ്പ് നടത്തിയെന്നും, അപകടമുണ്ടാക്കിയ ലോറി കഴിഞ്ഞ ദിവസം തട്ടിയെടുത്തതാണെന്നും സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications