9 മാസം മുന്‍പ് മോഷണം പോയ കാര്‍ OLX ല്‍ വില്‍പ്പനയ്ക്ക്
നോയ്ഡ: 9 മാസം മുന്‍പ് മോഷണം പോയ ഹോണ്ട സിറ്റി കാര്‍ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്. കൊമേഴ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സില്‍ തന്റെ മോഷണം പോയ കാര്‍ ശ്രദ്ധിക്കപ്പെട്ട ബിസിനസ്സുക്കാരനാണ് കാര്‍ വില്‍പനയ്ക്ക് വെച്ചയാളുമായി കൂടികാഴ്ച നടത്തി പോലീസില്‍ അറിയിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു കാര്‍ മോഷണം പോയത്. മറ്റൊരു വാഹനം വാങ്ങാന്‍ ഒഎല്‍എക്‌സില്‍ തിരയുന്നതിനിടയിലാണ് മോഷണം പോയ വാഹനത്തിന്റെ നമ്പര്‍ ഉടമയായ കുല്‍വന്റ് സിങിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് മോഷണം പോയത്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. താല്‍ക്കാലിക ഉപയോഗത്തിനായി കാര്‍ തിരയുന്നതിനിടയില്‍ സ്വന്തം കാര്‍ കണ്ടെത്തിയ കുല്‍വന്റ് സിങ് പോലീസില്‍ അറിയിക്കുകയായിരുന്നു.

പരസ്യം നല്‍കിയ വ്യക്തിയുടെ അഡ്രസ്സും ഫോണ്‍ നമ്പറും എടുത്ത് പോലീസിന്റെ സഹായത്തോടെ നേരില്‍ കാണുകയായിരുന്നു. സുല്‍ഫിക്കര്‍ എന്നായാളില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ കാര്‍ കുറച്ച് നാള്‍ ഉപയോഗിച്ചതിന് ശേഷം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. യഥാര്‍ത്ഥ പ്രതിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications