മോഷണം പോയ കാര്‍ 22 വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരികെ കിട്ടി
പ്രിട്ടോറിയ: മോഷണം പോയ കാര്‍ 22 വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരിച്ച് കിട്ടി. 1993 ല്‍ തന്റെ 23ാം വയസിലാണ് ബിസിനസുകാരനായ ഡെറിക്ക് ഗൂസണിന്റെ പ്രിയപ്പെട്ട കാര്‍ മോഷണം പോകുന്നത്. ടൊയോട്ട കൊറോള 1.6. ജിഎല്‍ എന്ന കാറാണ് മോഷണം പോയത്. വാങ്ങി അധികനാള്‍ തികയും മുമ്പേ കാര്‍ മോഷണം പോയിരുന്നു.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കാര്‍ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ നഷ്ടമായി. എന്നാല്‍ കഴിഞ്ഞയാഴ്ച തികച്ചും അപ്രതീക്ഷിതമായ ഡെറിക്കിന് തന്റെ പ്രിയപ്പെട്ട കാര്‍ തിരിച്ചു കിട്ടി. പൊലീസ് ഉദ്യോഗസ്തനായ കവ്ക്ക ടൊക്കോളയാണ് കാര്‍ കണ്ടെത്തിയ വിവരം ഡെറിക്കിനെ അറിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രിട്ടോറിയയില്‍ ട്രാഫിക് ബ്‌ളോക്ക് ഉണ്ടാക്കിയതിനാണ് പൊലീസ് ഈ കാര്‍ കണ്ടുകെട്ടുന്നത്. ഡെറിക്കിന്റെ കാര്‍ അന്വേഷിയ്ക്കുന്നതിനിടെ നിലവിലെ അതിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അധികം വൈകാത തന്നെ ഡെറിക്കിന്റെ 1988 മോഡല്‍ ടൊയോട്ട കൊറോള അദ്ദേഹത്തിന് തന്നെ തിരിച്ച് കിട്ടി. കാര്‍ ഇപ്പോഴും ഫുള്‍ കണ്ടീഷനിലാണെന്നാണ് ഉടമ പറയുന്നത്. എന്തായാലും കാര്‍ കിട്ടിയ ഉടനെ അദ്ദേഹം ഓടിച്ച് നോക്കി.












Click it and Unblock the Notifications