കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളുടെ പതാക മോഷ്ടിച്ചവരെന്ന് പോപ്പ്
വത്തിക്കാന്‍: മുതലാളിത്തത്തെ കണക്കറ്റ് വിമര്‍ശിക്കകയും കമ്യൂണിസ്റ്റുകാരെ തഴുകുകയും ചെയ്യുന്നത് പതിവാക്കിയ ആളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചിരിക്കുന്നത് പതാകക്കള്ളന്മാരെന്നാണ്.
പക്ഷേ ഈ പതാകക്ക് ഒരു പ്രത്യേകതയുണ്ട്. പാവപ്പെട്ടവരുടെ പതാക വാഹകരാണ് ക്രിസ്ത്യാനികള്‍. ആ പതാകയാണ് കമ്യൂണിസ്റ്റുകാര്‍ മോഷ്ടിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ ക്രിസ്ത്യാനികളേക്കാള്‍ നന്നായി പാവങ്ങളെ പരിഗണിക്കുന്നത് കമ്യൂണിസ്റ്റുകാരാണെന്നാണ് പോപ്പിന്റെ അഭിപ്രായം.
കമ്യൂണിസ്റ്റുകാരോടുള്ള പോപ്പിന്റെ മമത കത്തോലിക്കാ സഭക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് നേരത്തേ തന്നെ വഴിവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ ക്രിസ്ത്യാനികളോട് വളരെയേറെ അടുത്തവരാണെന്നും ഇപ്പോള്‍ മാര്‍പാപ്പ പറഞ്ഞിരിക്കുന്നു. വത്തിക്കാന്‍ സിറ്റിയിലെ ഒരു പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

ഫ്രാന്‍സിസ് മാര്‍പാപ്പ
അര്‍ജന്റീനക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പഴയ വിപ്ലവഭൂമികയില് നിന്ന് വന്നതുകൊണ്ടായിരിക്കും പോപ്പിന് കമ്യൂണിസ്റ്റുകാരോട് ഇത്രക്ക് മമത.

സഭയില്‍ വിവാദം
കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പൊതുവേ വത്തിക്കാന്റെ മുഖമുദ്ര. മുമ്പുണ്ടായിരുന്ന മാര്‍പാപ്പമാരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. അപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കമ്യൂണിസ്റ്റ് പ്രണയം.

മുതലാളിത്തത്തിന് എതിര്
ബൈബിളില്‍ നോക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പലവശങ്ങളും അംഗീകരിക്കാനാകില്ലെങ്കിലും ക്രൈസ്തവ നേതൃത്വം ഒരുകാലത്തും മുതലാളിത്തത്തെ തള്ളി പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്രാന്‍സിസ് മാര്പ്പാ മുതലാളിത്തത്തിന്റെ കടുത്ത വിമര്‍ശകനാണ്.

ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രം
ദാരിദ്ര്യമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്ന് മാര്‍പാപ്പ ബൈബിളിനെ ഉദ്ധരിച്ച് പറയും. ആ പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കിയാണ് കമ്യൂണിസം വളര്‍ന്നതെന്നാണ് പോപ്പിന്റെ അഭിപ്രായം.

വത്തിക്കാനിലെ വിപ്ലവകാരി
വത്തിക്കാനിലെ വിപ്ലവകാരിയെന്നാണത്രെ പുതിയ മാര്‍പാപ്പയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications