കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ നങ്കണ സാഹിബ് ഗുരുദ്വാരയിൽ കല്ലേറ്: കുടുങ്ങിക്കിടക്കുന്നത് നിരവധി സിഖ് വംശജർ!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ നങ്കണ സാഹിബ് ഗുരുദ്വാരയിൽ കല്ലേറിനിടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ഗുരുധ്വാരയിലെ മുഖ്യന്റെ മകൾ ജഗ്ജിത് കൌറിനെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയി സിഖ് മതത്തിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ സംഭവങ്ങളോടെയാണ് നൂറ് കണക്കിന് വരുന്ന മുസ്ലിങ്ങൾ പ്രതിഷേധവുമായി നങ്കണ സാഹിബ് ഗുരുദ്വാരക്ക് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പാകിസ്താനിൽ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഗുരുദ്വാര വളഞ്ഞ പ്രതിഷേധക്കാർ ഗുരുദ്വാര തകർക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് പാകിസ്താനിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയില്‍ വീണ്ടും പവാര്‍ മാജിക്ക്, എന്‍സിപിക്ക് 16 മന്ത്രിസ്ഥാനം, ശിവസേനയെ കടത്തിവെട്ടി!!മഹാരാഷ്ട്രയില്‍ വീണ്ടും പവാര്‍ മാജിക്ക്, എന്‍സിപിക്ക് 16 മന്ത്രിസ്ഥാനം, ശിവസേനയെ കടത്തിവെട്ടി!!

പ്രദേശത്ത് ഗുരുദ്വാര ആവശ്യമില്ലെന്നും സ്ഥലത്തിന്റെ പേര് നങ്കണ സാഹേബ് എന്നതിൽ നിന്ന് ഗുലാമൻ ഇ മുസ്തഫ എന്നാക്കി മാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതായുള്ള വീഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. നങ്കണയിൽ ഇനി സിഖുകാർ അവശേഷിക്കരുതെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. സ്ഥിതി ശാന്തമാക്കുന്നതിനായി പാക് പോലീസും റേഞ്ചർമാരും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ നിരവധി സിഖ് വിശ്വാസികളാണ് ഗുരുദ്വാരക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. വ്യാഴാഴ്ച സിഖ് മത വിശ്വാസികൾ ഗുരു ഗോബിന്ദ് ജയന്തി ആഘോഷിച്ചതിന് പിറ്റേ ദിവസമാണ് സംഭവം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് നങ്കണ സാഹിബ് സ്ഥിതി ചെയ്യുന്നത്.

gurdwar-1542957

മുഹമ്മദ് ഹസ്സന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം സിഖ് പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഹസനെ ഗുരുദ്വാരാ അധികൃതർ ഹസനെ ക്രൂരമായി മർദ്ദിച്ചെന്നാണ് അവകാശപ്പെടുന്നത്. സിഖ് പെൺകുട്ടി വിവാഹം കഴിഞ്ഞ് മതംമാറിയ ശേഷം ആയേഷ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്മർദ്ദം മൂലം സിഖ് മതത്തിലേക്ക് തിരിച്ചുവരാനും പെൺകുട്ടി തയ്യാറായില്ല. എന്നാൽ കോടതി ഉത്തരവും ആയേഷുടെ ആഗ്രഹവുമാണ് തങ്ങൾ പാലിച്ചിട്ടുള്ളതെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ആയേഷക്ക് വീണ്ടും സിഖ് മതം സ്വീകരിക്കാൻ ആഗ്രഹമില്ലെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്.

English summary
Stone pelting at Nankana Sahib Gurdwara in Pakistan, Sikh devotees stranded inside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X