Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനെ വാഴ്ത്തിയത് മതിയെന്ന് താലിബാന്‍

ഇസ്ലാമാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പ്രശംസിക്കരുതെന്ന് ഭീകരസംഘടനയായ താലിബാന്‍. പാകിസ്ഥാനിലെ മാധ്യമങ്ങളോടാണ് താലിബാന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെ ലോകമെങ്ങുമുള്ള മറ്റ് പത്രക്കാരെപ്പോലെ പാക് മാധ്യമങ്ങളും പ്രശംസിച്ചിരുന്നു.

ഇന്ത്യക്കാരനായ സച്ചിനെ പാക് പത്രങ്ങള്‍ വാഴ്ത്തിയതാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കളിക്കാരനെ പ്രശംസിക്കാന്‍ നാണമില്ലേ എന്നാണ് വീഡിയോ സന്ദേശത്തിലൂടെ താലിബാന്‍ നേതാവ് ചോദിക്കുന്നത്. ഈ വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗം വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്.

sachin

സച്ചിന്‍ നല്ല ക്രിക്കറ്റ് കളിക്കാരനാണെങ്കിലും ഇന്ത്യക്കാരനാണെന്ന് ഓര്‍ക്കണം. ഒരു ഇന്ത്യക്കാരന് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമെന്താണ്? ഇനിമേല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. വിരമിക്കലിന് ശേഷവും സച്ചിനാണ് ഇന്ത്യയിലെന്ന പോലെ പാകിസ്ഥാനിലും താരം. ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍, എന്തിനധികം വാഷിംഗ്ടണ്‍ പോസ്റ്റ് പോലും സച്ചിന്റെ വിരമിക്കല്‍ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തിരുന്നു.

സച്ചിനെ പ്രശംസിച്ചത് മാത്രമല്ല, ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് അടക്കമുള്ള സ്വന്തം കളിക്കാര്‍ക്കെതിരെ പാക് മീഡിയ ആക്രമണം നടത്തുന്നതും താലിബാന് പിടിച്ചിട്ടില്ല. ഒരുപക്ഷേ ഇതാദ്യമായിരിക്കും ഒരു ഇന്ത്യന്‍ കളിക്കാരന്‍ പാക് മാധ്യമങ്ങളില്‍ ഇത്രയധികം പ്രശംസിക്കപ്പെടുന്നത്. സച്ചിന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയതും പാകിസ്ഥാനിലാണ്. ദേശീയപത്രമായ ഡോണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് സച്ചിന്റെ വിരമിക്കലിനും ഭാരതരത്‌ന നേട്ടത്തിനും നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+