ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
കാൻസ്: യുക്രൈനിലെ റഷ്യൻ സൈന്യത്തിന്റെ നടപടികൾക്കെതിരെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ നഗ്നയായി പ്രതിഷേധിച്ച് യുക്രൈൻ യുവതി. "ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക" എന്ന് യുക്രൈനിയൻ പതാകയുടെ നിറത്തിൽ യുവതിയുടെ മാറിടത്തിൽ എഴുതിയിരുന്നു. ഇത് പ്രദർശിപ്പിച്ച് പ്രതിഷേധം അറിയിക്കാനാണ് വെള്ളിയാഴ്ച യുവതി ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ സെക്യൂരിറ്റി ഗാർഡുകൾ എത്തി ഈ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു.
സെക്യൂരിറ്റി ഗാർഡുകൾ എത്തുന്നതിന് മുമ്പ് യുവതി മാറിടം പ്രദർശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ജോർജ്ജ് മില്ലറുടെ "ത്രീ ആയിരം ഇയേഴ്‌സ് ഓഫ് ലോംഗിംഗ്" എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. നേരത്തെ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ ചെറിയ കുട്ടികൾക്കെതിരെ വരെ ലൈം ഗിക അതിക്രമം നടക്കുന്നു എന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. ചൊവ്വാഴ്ച കാൻ ഉദ്ഘാടന ചടങ്ങിലും സെലെൻസ്‌കിയുടെ ഒരു വീഡിയോ സന്ദേശം പ്രദർശിപ്പിച്ചിരുന്നു.

പ്രസം ഗത്തിൽ റഷ്യയുടെ അധിനിവേശത്തെ സെലെൻസ്‌കി കണക്കറ്റ് വിമർശിച്ചു. നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ച 1940ൽ പുറത്തിറങ്ങിയ ചാർലി ചാപ്ലിൻ ചിത്രം "ദി ഗ്രേറ്റ് ഡിക്റ്റേറ്റർ" ഉൾപ്പെടെ, രണ്ടാം ലോകമഹായുദ്ധസമയത്ത് പുറത്തിറങ്ങിയ സിനിമയുടെ ശക്തിയെക്കുറിച്ച് സെലെൻസ്‌കി പരാമർശിച്ചു. "ചാപ്ലിന്റെ ഏകാധിപതി യഥാർത്ഥ സ്വേച്ഛാധിപതിയെ നശിപ്പിച്ചില്ല. പക്ഷേ ഈ സിനിമയ്ക്ക് നന്ദി, സിനിമ നിശബ്ദമായില്ല സിനിമ മൂകമല്ലെന്ന് തെളിയിക്കാൻ ഇന്ന് നമുക്ക് ഒരു പുതിയ ചാപ്ലിൻ ആവശ്യമാണ്." റഷ്യൻ പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ച് സെലെൻസ്കി പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75-ാമത് എഡിഷനിലെ പ്രധാന പശ്ചാത്തലം യുദ്ധമാണ്. വ്യവസായ വിപണിയിൽ യുക്രൈനിലെ ചലച്ചിത്ര പ്രവർത്തകർക്കായി ഫിലിം ഫെസ്റ്റിവലിന്റെ ഒരു ദിനം പ്രത്യേകമായി സമർപ്പിക്കുന്നു എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ മാസം യുക്രൈനിൽ റഷ്യൻ സൈന്യം വധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്റെ സംഘർഷത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ "മാരിയൂപോളിസ് 2" ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം നടത്തും.രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തിയത് പരാമർശിക്കിന്ന ചിത്രമായ "ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഡിസ്ട്രക്ഷൻ" എന്ന ചിത്രവും പ്രദർശിപ്പിക്കും.












Click it and Unblock the Notifications