Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍മുസ് തുറക്കൂ.. ഇല്ലെങ്കില്‍ ചൊവ്വാഴ്ചയോടെ എല്ലാം ചുട്ട് ചാമ്പലാക്കും; ഇറാനോട് ട്രംപ്

ഇറാന് കര്‍ശന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 6 ന് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ മാരകമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ അവസാന തിയതിക്ക് ശേഷവും നിലപാട് മാറ്റിയില്ലെങ്കില്‍ 'ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനമായിരിക്കും' എന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാനെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ് കൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ ട്രംപ് പോസ്റ്റിട്ടത്. ''ഭ്രാന്തന്‍ തെണ്ടികളേ, ഈ കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കും. തിങ്കളാഴ്ച ബ്രിജ്ഡ് ഡേ ആയിരിക്കും. ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനമായിരിക്കും. ശേഷം നിങ്ങള്‍ നരകത്തില്‍ ജീവിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ''അല്ലാഹുവിന് സ്തുതി'' എന്ന് ഒരു മുസ്ലീം ഒപ്പോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Strait of Hormuz

ആഗോള എണ്ണ വിതരണത്തിനുള്ള പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടാല്‍, ഇറാന്റെ ഏറ്റവും വലിയ പവര്‍ പ്ലാന്റുകള്‍ മുതല്‍ എല്ലാം ഇല്ലാതാക്കുമെന്ന് മാര്‍ച്ച് 21 ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ആവര്‍ത്തിച്ച് കൊണ്ടാണ് യുഎസ് പ്രസഡിന്റ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.

പാകിസ്ഥാനും മറ്റ് മധ്യസ്ഥരും ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചതിനാല്‍ ആണ് തന്റെ മുന്നറിയിപ്പിന് അദ്ദേഹം ഏപ്രില്‍ 6 വരെ സമയപരിധി നീട്ടി നല്‍കിയത്. എന്നാല്‍ ഇരുപക്ഷത്തിനും പരസ്പരവിരുദ്ധമായ മുന്‍വ്യവസ്ഥകള്‍ ഉള്ളതിനാല്‍ ആ നിര്‍ദ്ദേശം നീങ്ങിയിട്ടില്ല. ടെഹ്റാനുമായുള്ള ചര്‍ച്ചകളില്‍ പോസിറ്റീവ് സൂചനകളുണ്ടെന്ന് ട്രംപ് ആദ്യം പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇറാന്‍ ശക്തമായി തിരിച്ചടിച്ചു.

മാത്രമല്ല യുഎസിന്റെ ഒരു എഫ് -15 ഇ, രണ്ട് സി -130 സൈനിക ഗതാഗത വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി യുഎസ് ജെറ്റുകള്‍ വീഴ്ത്തുകയും, തുടര്‍ന്ന് രണ്ട് പൈലറ്റുമാരെ യുഎസ് രക്ഷപ്പെടുത്തുകയും ചെയ്തതിന് ശേഷം, സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. ഏപ്രില്‍ 6 വരെ ഇറാന് യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ 48 മണിക്കൂര്‍ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വരുന്നത്.

'ഒരു കരാര്‍ ഉണ്ടാക്കാനോ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ ഞാന്‍ ഇറാന് പത്ത് ദിവസം സമയം നല്‍കിയത് ഓര്‍ക്കുക. സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂര്‍ മുമ്പ് എല്ലാ നരകവും അവരുടെ മേല്‍ വാഴും,' ട്രംപ് ഇന്നലെ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് ടെഹ്റാനിലെ പവര്‍ പ്ലാന്റുകള്‍ക്കും പാലങ്ങള്‍ക്കും നേരെയുള്ള സംഘടിത ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഇറാന്‍ പിന്നോട്ട് പോകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് ട്രംപ് 48 മണിക്കൂര്‍ സമയപരിധി നല്‍കിയിട്ടും, ഗള്‍ഫിലുടനീളമുള്ള ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഞായറാഴ്ച ടെഹ്റാന്‍ പുതിയ ആക്രമണങ്ങള്‍ നടത്തി, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ സൗകര്യങ്ങളെ ഇത് ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+