കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ ചികിത്സിക്കണം,ആശുപത്രിയിലെത്തി അമ്മ പൂച്ച!! അമ്പരന്ന് ഡോക്ടർമാർ, കൗതകമുണർത്തി ചിത്രങ്ങൾ

  • By Aami Madhu
Google Oneindia Malayalam News

ഇസ്താംബൂൾ; അസുഖം വന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് എടുത്ത് ഓടുന്ന അമ്മ എന്നത് ഒരു പുതിയ കാര്യമേ അല്ല,എന്നാൽ രോഗം ബാധിച്ച തന്റെ കുഞ്ഞുമായി ഒരു അമ്മ പൂച്ച ആശുപത്രിയിൽ എത്തുന്നതോ? അങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് പറയാനാണ് വരുന്നതെങ്കിൽ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുന്നത്.

സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്

തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം.കുഞ്ഞിനേയും അമ്മയേയും പരിപാലിക്കുന്ന ഡോക്ടർമാരും അമ്മ പൂച്ചയുടെ സ്നേഹവുമെല്ലാം കാണിക്കുന്ന കൗതുകമുണർത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

 അത്യാഹിത വിഭാഗത്തിൽ

അത്യാഹിത വിഭാഗത്തിൽ

കുഞ്ഞിനേയും കടിച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അമ്മ പൂച്ച എത്തിയത്. ഉടൻ തന്നെ അവിടുത്തെ നഴ്സുമാരും ഡോക്ടർമാരും ഇരുവരേയും പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ ഇരുവർക്കും അസുഖമെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചു.

 പാലും ഭക്ഷണവും നൽകി

പാലും ഭക്ഷണവും നൽകി

അമ്മയ്ക്ക് ആവശ്യത്തിന് ഭക്ഷണവും പാലും നൽകി. പിന്നീട് രണ്ട് പേരേയും വെറ്റിനറി ഡോക്ടർമാരുടെ അടുത്തേക്ക് മാറ്റി. കുഞ്ഞിനെ ഡോക്ടർമാരെ പരിചരിക്കുമ്പോഴെല്ലാം അമ്മ പൂച്ചദൂരേക്കൊന്നും പോകാതെ അവിടെ തന്നെ നിന്നിരുന്നത്രേ. എന്താലായും ഇപ്പോൾ ഈ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

 തെരുവ് പൂച്ചകൾ

തെരുവ് പൂച്ചകൾ

മെർവ് ഓസ്കൻ എന്നയാളാണ് കൗതുകമുണർത്തുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി പേർ ഈ ചിത്രങ്ങളും വാർത്തയും പങ്കുവെച്ചിട്ടുണ്ട്. തെരുവ് മൃഗങ്ങളോട്, പ്രത്യേകമായി പൂച്ചകളോട് വളരെയധികം സ്നേഹം കാണിക്കുന്ന രാജ്യമാണ് തുര്‍ക്കി. എന്നാൽ കൊവിഡ് പടർന്നതോടെ രാജ്യവും ലോക്ക് ഡൗണിലാണ്. അതുകൊണ്ട് തന്നെ ഇവറ്റകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണഅടായിരുന്നു.

ഭക്ഷണമെത്തിക്കണമെന്ന്

പൂച്ചകളെ വളരെയധികം പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തുര്‍ക്കിയില്‍ സാധാരണ പ്രദേശവാസികൾ തന്നെയാണ് അവരുടെ ചുറ്റുപാടുമുള്ള പൂച്ചകള്‍ക്കും മറ്റ് തെരുവ് മൃഗങ്ങള്‍ക്കും ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇവർക്ക് ഭക്ഷണമെത്തിക്കണമെന്ന് പ്രാദേശിക നേതൃത്വത്തോട് തുർക്കി ഭരണകുടം നിർദ്ദേശിച്ചിരുന്നു.

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

English summary
stray cat bring her kitten to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X