ധാക്ക ചുവന്നപ്പോള്‍, ഈദിന് തലസ്ഥാനത്ത് ചോരപ്പുഴ
ധാക്ക: ബലിപെരുന്നാളിനൊപ്പം മഴ കൂടിയായപ്പോള്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ചോരപ്പുഴയൊഴുകി. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബെംഗ്ലാദേശില്‍ ഈദ് അല്‍ അദയ്ക്ക് വേണ്ടി പൊതുഇടങ്ങളില്‍ വച്ച് വ്യാപകമായി മൃഗങ്ങളെ ബലികഴിച്ചതാണ് നഗരത്തില്‍ ചോരപ്പുഴയൊഴുക്കിയത്.
ധാക്കയിലെ വിവിധ ജനവാസ പ്രദേശങ്ങളില്‍ മൃഗബലി നടത്തിയതോടെയാണ് നഗരത്തില്‍ രക്തപ്പുഴ ഒഴുകിയത്. ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ മൃഗങ്ങളെ അറുത്ത് പാവപ്പെട്ടവര്‍ക്ക് നല്കുന്ന കീഴ് വഴക്കം ബലിപെരുന്നാളിന്റെ ഭാഗമാണ്. എന്നാല്‍ പൊതു സ്ഥലങ്ങളായ പാര്‍ക്കിംഗ് ഏരിയയിലും ഗാരേജുകളിലുമെല്ലാം അറവുശാലയാക്കിയതാണ് ധാക്ക അധികൃതര്‍ക്കും തലവേദനയായത്. വേണ്ടത്ര അഴുക്കുചാലുകളോ മലിന ജലം പുറന്തള്ളാനുള്ള സൗകര്യമോ ഇല്ലാത്തെ ധാക്കയില്‍ വെള്ളപ്പൊക്കവും പതിവാണ്. ഒരു കോടിയോളമാണ് ധാക്കയിലെ ജനസംഖ്യ.

എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട അറവുകേന്ദ്രങ്ങളുണ്ടെന്ന് തങ്ങള്‍ അറിഞ്ഞില്ലെന്ന വിശദീകരണമാണ് ധാക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞടെുത്ത അറവുകേന്ദ്രങ്ങളിലേയ്ക്ക് തങ്ങളുടെ വീട്ടില്‍ നിന്ന് ഒരുപാട് ദൂരമുള്ളതിനാലാണ് തെരുവുകളില്‍ വച്ച് മൃ-ബലി നിര്‍വ്വഹിച്ചതെന്നും ഒരു വിഭാഗം പറയുന്നു. തിങ്കളാഴ്ച ആരംഭിച്ച ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച വരെയാണ് നീണ്ടുനില്‍ക്കുന്നത്.
Animal blood in #Dhaka street on #Eid. When u kill animals like this it makes it easy 4 ur kids 2 turn into killers pic.twitter.com/ZfGUWvhon6
— Rakesh Krishnan (@ByRakeshSimha) September 14, 2016
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications