കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ചുവന്നപ്പോള്‍, ഈദിന് തലസ്ഥാനത്ത് ചോരപ്പുഴ

  • By Sandra
Google Oneindia Malayalam News

ധാക്ക: ബലിപെരുന്നാളിനൊപ്പം മഴ കൂടിയായപ്പോള്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ചോരപ്പുഴയൊഴുകി. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബെംഗ്ലാദേശില്‍ ഈദ് അല്‍ അദയ്ക്ക് വേണ്ടി പൊതുഇടങ്ങളില്‍ വച്ച് വ്യാപകമായി മൃഗങ്ങളെ ബലികഴിച്ചതാണ് നഗരത്തില്‍ ചോരപ്പുഴയൊഴുക്കിയത്.

ഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെഹജ്ജിന് മുസ്ലിങ്ങള്‍ ചെയ്യുന്നതെന്ത്, മുസ്ലിങ്ങളുടെ വിശ്വാസങ്ങളിങ്ങനെ

ധാക്കയിലെ വിവിധ ജനവാസ പ്രദേശങ്ങളില്‍ മൃഗബലി നടത്തിയതോടെയാണ് നഗരത്തില്‍ രക്തപ്പുഴ ഒഴുകിയത്. ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ മൃഗങ്ങളെ അറുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കീഴ് വഴക്കം ബലിപെരുന്നാളിന്റെ ഭാഗമാണ്. എന്നാല്‍ പൊതു സ്ഥലങ്ങളായ പാര്‍ക്കിംഗ് ഏരിയയിലും ഗാരേജുകളിലുമെല്ലാം അറവുശാലയാക്കിയതാണ് ധാക്ക അധികൃതര്‍ക്കും തലവേദനയായത്. വേണ്ടത്ര അഴുക്കുചാലുകളോ മലിന ജലം പുറന്തള്ളാനുള്ള സൗകര്യമോ ഇല്ലാത്തെ ധാക്കയില്‍ വെള്ളപ്പൊക്കവും പതിവാണ്. ഒരു കോടിയോളമാണ് ധാക്കയിലെ ജനസംഖ്യ.

dhakablood

എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട അറവുകേന്ദ്രങ്ങളുണ്ടെന്ന് തങ്ങള്‍ അറിഞ്ഞില്ലെന്ന വിശദീകരണമാണ് ധാക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞടെുത്ത അറവുകേന്ദ്രങ്ങളിലേയ്ക്ക് തങ്ങളുടെ വീട്ടില്‍ നിന്ന് ഒരുപാട് ദൂരമുള്ളതിനാലാണ് തെരുവുകളില്‍ വച്ച് മൃ-ബലി നിര്‍വ്വഹിച്ചതെന്നും ഒരു വിഭാഗം പറയുന്നു. തിങ്കളാഴ്ച ആരംഭിച്ച ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച വരെയാണ് നീണ്ടുനില്‍ക്കുന്നത്.

English summary
Streets of Dhaka turned red after animal sacrifice in Eid Al Adha.The uncoventional approach from the local people make animal sacrifice throughout the streets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X