കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനങ്ങളുടെ അമിത വേഗം; മൂന്ന് മാസത്തിനിടയില്‍ അബൂദാബിയില്‍ പണി കിട്ടിയത് 11,000 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

അബൂദാബി: ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ അമിത വേഗതയില്‍ വാഹനമോടിച്ച 11,000ത്തിലേറെ പേര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അബൂദബിയില്‍ പിടിക്കപ്പെട്ടതായി അബൂദബി പോലിസ് അറിയിച്ചു. 11,434 വാഹനങ്ങള്‍ അനുവദിക്കപ്പെട്ട വേഗപരിധി ലംഘിച്ചതിന് പിടിയിലായപ്പോള്‍ 2375 വാഹനങ്ങള്‍ സിഗ്നലുകളില്‍ റെഡ്‌ലൈന്‍ മുറിച്ചുകടന്നതിന് പിടിയിലായതായി അബൂദബി പോലിസിലെ ട്രാഫിക് ആന്റ് പട്രോള്‍സ് ഡയരക്ടറേറ്റ് അറിയിച്ചു.

ചുവപ്പ് സിഗ്നല്‍ ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഇതിനു പുറമെ, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അമിത വേഗത കണ്ടെത്തുന്നതിനായി പ്രധാന കേന്ദ്രങ്ങളിലെല്ലാം കാമറകള്‍ സ്ഥാപിച്ചതോടെയാണ് ഇത്രയും നിയമലംഘകരെ പിടികൂടാനായതെന്ന് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ് മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.കുറേ റോഡുകള്‍ കൂടിച്ചേരുന്ന കവലകളില്‍ ഉള്‍പ്പെടെ അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കും അമിത വേഗം വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

speed

ഇന്റര്‍സെക്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ അമിതവേഗത കണ്ടെത്തുന്നതിനൊപ്പം ചുവപ്പ് സിഗ്നല്‍ മറികടന്നു പോകുന്നവാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വ്യക്തമായ ഫോട്ടോ ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിഗ്നല്‍ മുറിച്ചുകടക്കാനുള്ള ധൃതിയില്‍ ചുവപ്പ് ലൈറ്റ് കത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനങ്ങള്‍ പലപ്പോഴും വേഗത കൂട്ടുന്നത്. ഇത് വലിയ അപകടം വിളിച്ചുവരുത്തും. അല്‍പനേരം സിഗ്നലില്‍ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കുന്നതാണ് വലിയ ദുരന്തങ്ങളിലേക്ക് പാഞ്ഞടുത്തുന്നതിനേക്കാള്‍ നല്ലതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

English summary
More than 11,000 motorists were caught speeding in Abu Dhabi in just three months, the Abu Dhabi Police revealed on Monday. The Traffic and Patrols Directorate at the Abu Dhabi Police, said 11,434 vehicles breached speed limits in three months, while 2,375 motorists were caught crossing the red signal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X