Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരിച്ചടിക്കൂ'; കല്ലുകടിയായി പീപ്പിൾസ് മാർച്ച്..ട്രംപിനെതിരായ സ്ത്രീകളുടെ പ്രതിഷേധത്തിന് പിന്നിൽ

ഡൊണാൾഡ് ട്രംപിനെതിരെ വമ്പൻ പ്രതിഷേധവുമായി സ്ത്രീകൾ. സ്ഥാനാരോഹണത്തിന് മുൻപാണ് കല്ലുകടിയായി പ്രതിഷേധം അരങ്ങേറിയത്. 'പീപ്പിൾ മാർച്ച്' എന്ന പേരിലാണ് പ്രതിഷേധം നടന്നത്. കുടിയേറ്റം, പ്രത്യുത്പാദന അവകാശങ്ങൾ, കാലവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയാണ് സ്ത്രീകളുടെ നേതൃത്തിൽ പ്രതിഷേധം ഉയർന്നത്.

ആയിരങ്ങളാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത്. 2017 ൽ ട്രംപ് ആദ്യമായ അധികാരത്തിലേറിയ അന്നും പീപ്പിൾസ് മാർച്ച് അരങ്ങേറിയിരുന്നു. രണ്ടാമതും ട്രംപ് ഭരണത്തിലേറുന്നതിൽ കടുത്ത ആശങ്കയാണ് പീപ്പിൾസ് മാർച്ച് അംഗങ്ങൾ പങ്കുവെയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.

trump2-1

സാധാരണ നിലയിൽ പ്രതിഷേധങ്ങളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കുറി വാഷിങ്ടൺ ഡിസിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. അതേസമയം പങ്കെടുത്തവരിൽ പലരും 'ട്രംപിസ'ത്തിനെതിരെ തുറന്നടിച്ചു. ' ട്രംപിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ നടപടിയിൽ സന്തുഷ്ടയല്ല. പ്രസിഡന്റ് എന്ന നിലയിൽ ഒരിക്കൽ പരാജയം രുചിച്ച നേതാവിനെയാണ് വീണ്ടും രാജ്യം തിരഞ്ഞെടുത്തത്. രാജ്യം ഒരു വനിതയെ തിരഞ്ഞെടുക്കാത്തതിൽ ഏറെ സങ്കടമുണ്ട്', പ്രതിഷേധകരിൽ ഒരാൾ പ്രതികരിച്ചു. സ്വേച്ഛാധിപതികൾക്കെതിരെ തെളിയിക്കപ്പെട്ട തന്ത്രങ്ങൾ ഉപയോഗിച്ച് ട്രംപിനെ വെല്ലുവിളിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാർച്ച് സംഘാടകർ പറഞ്ഞു.

അതേസമയം കാപിറ്റോളിൽ ട്രംപിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട അവസാന ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അമേരിക്കൻ സമയം 12 നാണ് ( ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് അധികാരമേൽക്കുന്നത്. ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. ഇത് രണ്ടാം തവണയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാത്തിലേറുന്നത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.

അധികാരമേറുന്നതിന് തൊട്ട് പിന്നാലെ തന്നെ 200 ഓളം ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ട്രംപ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം. ഭരണത്തിലേറുന്നതിന് മുൻപ് തന്നെ കുടിയേറ്റത്തിന് കടിഞ്ഞാൺ ഇടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആളുകളെ കുടിയൊഴിപ്പിക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ബൈഡൻ ഭരണത്തിൽ നിലനിന്നിരുന്ന പല പ്രതിസന്ധികളും പരിഹരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+