കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഖ്വായ്ദയുടെ ചോരയില്‍ മുക്കി ഒബാമയ്ക്ക് അമേരിക്കന്‍ സൈന്യത്തിന്റെ 'ഫെയര്‍വെല്‍'... 100 കൊല

ഐസിസിനേ നേരേയും അല്‍ ഖ്വായ്ദക്ക് നേരേയും തുടര്‍ച്ചയായ ദിവസങ്ങളില്‍ അമേരിക്കന്‍ സേന നടത്തിയ ആക്രമണങ്ങളെ ബരാക്ക് ഒബാമയ്ക്കുള്ള യാത്രയയപ്പായാണ് പലരും വിലയിരുത്തുന്നത്.

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ആണ് ശക്തം എന്നാണ് പൊതുബോധം. എന്നാല്‍ അല്‍ ഖ്വായ്ദയും അത്രമോശം ഒന്നും അല്ല. പക്ഷേ ഐസിസിന്റെ ക്രൂരതയ്ക്ക് മുന്നില്‍ അല്‍ ഖ്വായ്ദ അത്ര പോര എന്ന് മാത്രം.

എന്നാലും സിറിയയില്‍ അല്‍ ഖ്വായ്ദ ശക്തം തന്നെയാണ്. അവര്‍ വലിയ അക്രമങ്ങളും അഴിച്ചുവിടുന്നുണ്ട്. ഒടുവില്‍ ബരാക്ക് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് ഒരു 'സമ്മാനം' നല്‍കി.

100 അല്‍ഖ്വായ്ദ ഭീകരരെ വധിച്ചു. 80 ഐസിസ് ഭീകരരെ വധിച്ചതിന് തൊട്ടുപിറകെയാണ് ഈ സംഭവം. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന്റെ തൊട്ട് തലേന്ന്. എന്തായിരിക്കും ഇനി സംഭവിക്കുക?

ഐസിസിനെ തുരത്താന്‍

ഐസിസിനെ തുരത്താന്‍

ഐസിസിനെ തുരത്താന്‍ വേണ്ടിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ സൈനിക നടപടി തുടങ്ങിയത്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് ഇവര്‍ നടത്തുന്നത്.

ഐസിസ് തളരുമ്പോള്‍ അല്‍ഖ്വായ്ദ വളരുമോ?

ഐസിസ് തളരുമ്പോള്‍ അല്‍ഖ്വായ്ദ വളരുമോ?

ഐസിസിന് ശക്തമായ തിരിച്ചടികള്‍ നല്‍കുന്നതില്‍ അമേരിക്കയും റഷ്യയും എല്ലാം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഐസിസ് തളരുമ്പോള്‍ അല്‍ഖ്വായ്ദ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിമതര്‍ അല്‍ഖ്വായ്ദയിലേക്ക്

വിമതര്‍ അല്‍ഖ്വായ്ദയിലേക്ക്

സിറിയയില്‍ ബാഷര്‍ അല്‍ അസദ് വിമതര്‍ പലതരത്തിലുണ്ട്. ജനാധിപത്യവിശ്വാസികളായ വിമതരെ പോലെ തന്നെയാണ് ഐസിസും അല്‍ഖ്വാദയും എല്ലാം ശക്തി പ്രാപിച്ചത്. വിമതരില്‍ വലിയൊരു വിഭാഗം അല്‍ഖ്വാദയിലേക്ക് വരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

 അല്‍ ഖ്വായ്ദയുടെ പരിശീലന കേന്ദ്രം

അല്‍ ഖ്വായ്ദയുടെ പരിശീലന കേന്ദ്രം

കഴിഞ്ഞ ദിവസം അല്‍ ഖ്വായ്ദയുടെ പരിശീലന ക്യാമ്പിന് നേരെ തങ്ങള്‍ ആക്രമണം നടത്തി എന്നാണ് പെന്റഗണ്‍ അവകാശപ്പെടുന്നത്. നൂറോളം വരുന്ന അല്‍ ഖ്വായ്ദ തീവ്രവാദികളെ വധിച്ചുവെന്നും അമേരിക്ക അവകാശപ്പെടുന്നു.

സാധാരണക്കാര്‍ ഒരാള്‍ പോലും ഇല്ല

സാധാരണക്കാര്‍ ഒരാള്‍ പോലും ഇല്ല

തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സാധാരണ ജനങ്ങളില്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അമേരിക്ക ഉറപ്പിച്ച് പറയുന്നത്. അല്‍ ഖ്വായ്ദയുടെ പരിശീലന കേന്ദ്രം കൃത്യമായി ആക്രമിക്കുകയായിരുന്നുവത്രെ.

ഇദ് ലിബിലെ അല്‍ ഖ്വായ്ദ

ഇദ് ലിബിലെ അല്‍ ഖ്വായ്ദ

സിറിയയില്‍ അല്‍ ഖ്വായ്ദയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇദ്‌ലിബ് പ്രവിശ്യ. ഇവിടെയുള്ള പരിശീലന കേന്ദ്രത്തിന് നേര്‍ക്കാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.

പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്താല്‍

പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്താല്‍

ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗം എന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്. ഭീകരരെ ഒറ്റയടിക്ക് ഒരുമിച്ച് കിട്ടും എന്നത് മാത്രമല്ല ഗുണം, പരിശീലനം നേടിക്കൊണ്ടിരിക്കുന്നവരേയും ഇല്ലാതാക്കാം. പരിശീലന ക്യാമ്പുകളില്‍ പ്രവേശിക്കാന്‍ പോലും മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കാനും കഴിയും.

ഐസിസുകാരേയും കൂട്ടക്കൊല ചെയ്തു

ഐസിസുകാരേയും കൂട്ടക്കൊല ചെയ്തു

അല്‍ഖ്വായ്ദ കേന്ദ്രം ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സിറിയയിലെ ഒരു ഐസിസ് കേന്ദ്രത്തിന് നേര്‍ക്ക് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇതില്‍ 80 ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ഒബാമ പറഞ്ഞുവിട്ട സൈന്യം

ഒബാമ പറഞ്ഞുവിട്ട സൈന്യം

സിറിയയില്‍ ഐസിസ് ശക്തമായ സാഹചര്യത്തില്‍ ഒബാമ ഭരണകൂടം ആണ് സൈന്യത്തെ അയച്ചത്. മറ്റ് വിമതരെ സഹായിക്കാനും ഐസിസിനെ ഇല്ലായ്്മ ചെയ്യാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ സിറിയയിലെ അസദ് സര്‍ക്കാരുമായി യാതൊരുവിധ സന്ധിയ്ക്കും അമേരിക്ക ശ്രമിച്ചിരുന്നില്ല.

ഒബാമയ്ക്കുള്ള സമ്മാനമോ?

ഒബാമയ്ക്കുള്ള സമ്മാനമോ?

അടുത്ത കാലത്തായി അമേരിക്കന്‍ സൈന്യം സിറിയയില്‍ വലിയ ആക്രമണങ്ങളൊന്നും നടത്തിയിരുന്നില്ല. ഒബാമ പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് നടത്തിയ ആക്രമണങ്ങളെ ലോകം എങ്ങനെ ആയിരിക്കും കാണുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

English summary
A US strike killed more than 100 al-Qaeda fighters at a training camp in Syria’s Idlib Province, the Pentagon said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X