ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!
ബെയ്ജിംഗ്: നവംബര്‍ 19 മുതല്‍ ലോകത്ത് ശക്തമായ ഭൂചലനം ആരംഭിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ ചൈനയിലെ ടിബറ്റില്‍ ഭൂചലനം. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് കിടക്കുന്ന ടിബറ്റിലെ ന്യിങ്ചിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.14ന് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അരുണാചല്‍ പ്രദേശിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ചൈന എര്‍ത്ത്ക്വയ്ക്ക് നെറ്റ് വര്‍ക്ക് സെന്റാണ് പുലര്‍ച്ചെ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 19ന് 2017 നവംബര്‍ 19ന് ശക്തമായ ഭൂചലനം ആരംഭിക്കുമെന്ന് നേരത്തെ പ്ലാനറ്റ് എക്സ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവംബറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകുമെന്നും പ്ലാനറ്റ് എക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1൦ കിലോമീറ്റര്‍ വ്യാപ്തിയിലാണ് ടിബറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 8.15 ന് റിക്ടര്‍ സ്കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ആറ് കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു രണ്ടാമത്തെ ഭൂലനം. ഇന്ത്യ- ചൈന അതിര്‍ത്തിലെ ഇന്ത്യന്‍ നഗരങ്ങളായ പസിഘട്ട്, തേസു എന്നിവിടങ്ങളില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ന്യിങ്ച്ചി.

അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ച് തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്തുനിന്ന് നാശന്ഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് ന്യിങ്ച്ചിയില്‍ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതായി സിന്‍ഹ്വയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവേ കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചൈനയിലെ സൗത്ത് വെസ്റ്റേണ്‍ ചൈനീസ് പ്രദേശങ്ങളില്‍ 2008ലുണ്ടായ ഭൂചലനത്തില്‍ 70,000 ഓളം പേരാണ് കൊല്ലപ്പെട്ടത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications