കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട സ്ഥലം മൊബൈലിൽ പകർത്തിയാൽ യുഎഇയിൽ കനത്ത ശിക്ഷ!!!

  • By തൻവീർ
Google Oneindia Malayalam News

അബുദാബി: വാഹനാപകടങ്ങളും മറ്റും മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ അബുദാബി പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചു. മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന ഇത്തരത്തിലുള്ള ഫോട്ടോ നിങ്ങൾ ഷെയർ ചെയ്താലും പിടിവീഴും. അടുത്ത കാലത്തായി സോഷ്യൽ മീഡിയകൾ ദുരുപയോ​ഗം ചെയ്ത് ഇത്തരം ദ്യശ്യങ്ങളും ഫോട്ടോകളും വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അബുദാബി പോലീസ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.

uae

ഇത്തരത്തിൽ പ്രചരിക്കുന്ന ഫോട്ടോ പലപ്പോഴും വ്യാജമായി നിർമ്മിക്കപ്പെടുന്നതാണ്. അല്ലെങ്കിൽ വളരെ മുൻപ് നടന്ന അപകടങ്ങൾ ഇപ്പോൾ നടന്നതാണെന്ന് വരുത്തി തീർത്താണ് പലരും പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും നിയമ സംവിധാനത്തിനും കോട്ടം വരുത്തുന്നതായി അനുഭവപ്പെടുന്നതായി അബുദാബി പോലീസിലെ ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. നിയമം കർശനമാക്കുന്നതിനു പുറമെ സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം നിയമ ലംഘനങ്ങൾ നിരീക്ഷിക്കുവാനുള്ള സംവിധാനവും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. നിയമ ലംഘനങ്ങൾക്ക് പിഴ ശിക്ഷയും ജയിൽവാസവും നാടുകടത്തലുമായിരിക്കും ശിക്ഷ.

എങ്ങനെ ബാംഗ്ലൂരിലെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം?? ഒരു അഡ്രസ് പ്രൂഫ് മാത്രം മതിഎങ്ങനെ ബാംഗ്ലൂരിലെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം?? ഒരു അഡ്രസ് പ്രൂഫ് മാത്രം മതി

കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; രാഹുൽ ഗാന്ധിയുടെയും അമിത് ഷായുടെയും വിമാനത്തിൽ വരെ പരിശോധന!കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; രാഹുൽ ഗാന്ധിയുടെയും അമിത് ഷായുടെയും വിമാനത്തിൽ വരെ പരിശോധന!

English summary
strong punishment will get if accident area being photographed in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X