ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഈ 57 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഖത്തര്‍, ഒമാന്‍ ഉള്‍പ്പെടെ...
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. നേരത്തെ ജപ്പാന്‍ ആയിരുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഈ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 192 ആണ്. ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടിന്റെ ശക്തിയും അവ ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണവും കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 എന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 80 ആണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണമാകട്ടെ 57ഉം. ജിസിസി രാജ്യങ്ങളായ ഖത്തറും ഒമാനുമെല്ലാം ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാം. വിസ ഫ്രീ എന്‍ട്രി, വിസ ഓണ്‍ അറൈവല്‍ എന്നീ സൗകര്യങ്ങള്‍ ലഭിക്കുമെന്നര്‍ഥം.

ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിക്ക് 190 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം. ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം. അമേരിക്കയുടെ സ്ഥാനം എട്ടാണ്.
ശക്തമായ പാസ്‌പോര്‍ട്ടുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിലെ രാജ്യങ്ങള്‍
1- സിംഗപ്പൂര്‍
2- ജര്‍മനി, ഇറ്റലി, സ്‌പെയിന്‍
3- ഓസ്ട്രിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍.
4- ഡെന്‍മാര്‍ക്ക്, അയര്‍ലാന്റ്, നെതര്‍ലാന്റ്, ബ്രിട്ടന്‍.
5 ബെല്‍ജിയം, ചെക് റിപബ്ലിക്, മാള്‍ട്ട, ന്യൂസിലാന്റ്, നോര്‍വെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്റ്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങള്‍...
1 അല്‍ബേനിയ
2 ബര്‍ബദോസ്
3 ഭൂട്ടാന്‍
4 ബൊളീവിയ
5 ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍
6 ബറുണ്ട്
7 കംബോഡിയ
8 കേപ് വെര്‍ദി ദ്വീപുകള്‍
9 കൊമോറോ ദ്വീപുകള്‍
10 കുക്ക് ദ്വീപുകള്‍
11 ഡൊമിനിക്ക
12 എല്‍ സാല്‍വദോര്‍
13 ഫിജി
14 ഗാബോണ്‍
15 ഗ്രിനാഡ
16 ഗിനിയ-ബിസോ
17 ഹെയ്തി
18 ഇന്തോനേഷ്യ
19 ഇറാന്‍
20 ജമൈക്ക
21 ജോര്‍ദാന്‍
22 കസാക്കിസ്താന്‍
23 ലാവോസ്
24 മക്കാവു
25 മഡഗാസ്‌ക്കര്‍
26 മാലദ്വീപ്
27 മാര്‍ഷല്‍ ദ്വീപുകള്‍
28 മൗറിത്താനിയ
29 മൗറീഷ്യസ്
30 മിക്രോണേഷ്യ
31 മോണ്ട്‌സെറത്ത്
32 മൊസാംബിക്
33 മ്യാന്‍മര്‍
34 നേപ്പാള്‍
35 നിയു
36 ഒമാന്‍
37 പാലോ ദ്വീപുകള്‍
38 ഖത്തര്‍
39 റുവാണ്ട
40 സമോവ
41 സെനഗല്‍
42 സീഷെല്‍സ്
43 സിയറ ലിയോണ്‍
44 സോമാലിയ
45 ശ്രീലങ്ക
46 സെന്റ്. കിറ്റ്‌സ് ആന്റ് നെവിസ്
47 സെന്റ് ലുസിയ
48 സെന്റ് വിന്‍സന്റ്
49 താന്‍സാനിയ
50 തായ്‌ലാന്റ്
51 തൈമൂര്‍-ലസ്ത
52 ടോഗോ
53 ട്രിനിഡാഡ് ആന്റ് ടൊബാഗോ
54 ടുണീഷ്യ
55 തുവാലു
56 വനോതു
57 സിംബാബ്‌വെ












Click it and Unblock the Notifications