കണക്ക് ടീച്ചറെ കൊന്ന 14കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയാണ് ഇതുപോലെ ഗണിതാധ്യാപികയെ കൊലപ്പെടുത്തിയ കേസിന് അറസ്റ്റിലിയിരിക്കുന്നത്. എന്നാല്‍ കാരണം വ്യക്തമായിട്ടില്ല. മാസാച്യു സെന്ററിലുള്ള ഹൈസ്‌കൂളിലെ ഗണിതാധ്യാപികയായ കൊളിന്‍ റിറ്റ്‌സണ്‍ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച റിറ്റ്‌സണെ കാണാനില്ലെന്നു പറഞ്ഞ് പരാതി ലഭിച്ചിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സ്‌കൂളിനു പിന്നില്‍ തടികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെടുത്തത്.
കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള തിരച്ചിലില്‍ സ്‌കൂളിന്റെ രണ്ടാം നിലയിലുള്ള ബാത്ത്‌റൂമില്‍ രക്തം കണ്ടത്തിയിരുന്നു. സംശയം തോന്നി പരിസരം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ പതിനാലുകാരനും ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയിരുന്നില്ല. സമീപത്തെ റോഡില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്.












Click it and Unblock the Notifications