ആത്മഹത്യ ചെയ്യാന്‍ ഫ്ളാറ്റിൽ നിന്നും ചാടിയത് മറ്റൊരു യുവാവിന്റെ മരണത്തിന് കാരണമായി!!
കൊറിയ: ആത്മഹത്യ ചെയ്യാന്‍ ഫ്ളാറ്റിൽ നിന്നും ചാടിയ വിദ്യാര്‍ത്ഥി മരിക്കുന്നതിന് മുന്‍പ് മറ്റൊരു യുവാവിന്റെ ജീവനെടുത്തു. സൗത്ത് കൊറിയന്‍ വിദ്യാര്‍ത്ഥിയായ 20 കാരനാണ് അപാര്‍ട്ട്‌മെന്റിന്റെ 20ാം നിലയില്‍ നിന്നും ചാടിയത്.
അപാര്‍ട്ട്‌മെന്റിന് അടിയിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ദേഹത്താണ് വിദ്യാര്‍ത്ഥി വീണത്. എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയും അഞ്ചു വയസ്സുള്ള മകനെയും കൊണ്ട് ജോലി കഴിഞ്ഞ് വരുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്.

അപകടം സംഭവിച്ച ഉടന്‍ തന്നെ രണ്ട് യുവാക്കളെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപ്രതീക്ഷിതമായ അപകടത്തില്‍ യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയും കുഞ്ഞുമാണ് അനാഥരായത്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം നല്‍കാന്‍ ശ്രമിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications