Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് വിദ്യാര്‍ഥി അധ്യാപകനെ കുത്തി, ഫോണില്‍ എന്തായിരുന്നെന്നോ?

റിയാദ്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന്റെ വൈരാഗ്യത്തിന് വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ കുത്തി. റിയാദില്‍ നിന്നും 330 കിലോമീറ്റര്‍ അകലെയുള്ള അഫ്‌ലാജിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്‌ളാസ് മുറിയില്‍ പരിശോധന നടത്തുകയായിരുന്നു പ്രധാന അധ്യാപകന്‍. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ പത്താം തരത്തിലെ ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു. അധ്യാപകന്‍ ഫോണുമായി പുറത്തേയ്ക്ക് പോയതും പ്രകോപിതനായ വിദ്യാര്‍ഥി ഒരു ചെറിയ കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു.

Saudi Arabia

കുറ്റകൃത്യം നടത്തിയതിന് ശേഷം വിദ്യാര്‍ഥി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അധ്യാപകന്‍ അല്‍ അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടത് തോളിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണം മോശം കുടുംബ അന്തരീക്ഷം കൊണ്ടാണെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ പറയുന്നു. ചെറിയ തോതിലെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള സംഘര്‍ഷം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+