കൃത്യസമയത്ത് പരീക്ഷ ഹാളില്‍ എത്താന്‍ വിദ്യാര്‍ഥി ബസ് മോഷ്ടിച്ചു
കേപ് ടൗണ്‍: കൃത്യ സമയത്ത് പരീക്ഷ ഹാളില്‍ എത്താന്‍ 20കാരനായ വിദ്യാര്‍ഥി ബസ് മോഷ്ടിച്ചു. വര്‍ഷാവസാന കണക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് വിദ്യാര്‍ഥി ബസ് മോഷ്ടിച്ചത് . ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് പ്രവിശ്യയിലാണ് സംഭവം. ട്രാഫിക് പൊലീസ് വന്‍ തുകയാണ് വിദ്യാര്‍ഥിയ്ക്ക് പിഴ ചുമത്തിയിരിയ്ക്കുന്നത് .
കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് വിദ്യാര്‍ഥി ബസ് മോഷ്ടിച്ചത്. ബസ് കാത്തുനിന്ന മറ്റ് സുഹൃത്തുക്കളേയും ബസില്‍ കയറ്റി നേരെ സ്‌കൂളിലേയ്ക്കായിരുന്നു യാത്ര . 'കുട്ടി ഡ്രൈവര്‍' വണ്ടി സുരക്ഷിതമായി എത്തിയ്ക്കുമെന്ന് സുഹൃത്തുക്കളും വിശ്വസിച്ചിരുന്നു .

പക്ഷേ സ്‌കൂളില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് പൊലീസ്, ഡ്രൈവറേയും ബസിനേയും കണ്ടു . 5000 സൗത്ത് ആഫ്രിയ്ക്കന്‍ റാന്‍ഡ് പിഴ ചുമത്തി. സ്‌കൂളും വിദ്യാര്‍ഥിയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനൊരുങ്ങുകയാണ് . ഏറ്റവും രസകരമായ കാര്യം പൊലീസിന്റെ കണ്ണില്‍പ്പെട്ടിട്ടും വിദ്യാര്‍ഥിയ്ക്കും സുഹൃത്തുക്കള്‍ക്കും കൃത്യസമയത്ത് പരീക്ഷ എഴുതാന്‍ കഴിഞ്ഞു എന്നതാണ്. പിഴ തുക അടയ്ക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത് .












Click it and Unblock the Notifications