പ്രണയമറിയിക്കാന്‍ മൃഗഡോക്ടറുടെ കുറുക്കുവഴി
കാമുകിയെ പ്രണയത്തിന്റെ തീവ്രത അറിയിക്കാന്‍ സാഹസികതയെ കൂട്ടുപിടിക്കുന്നത് സാധാരണയാണ്. എന്നാല്‍ വൈദ്യശാസ്ത്ര നിയമങ്ങള്‍ പാടേ ലംഘിച്ച് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി പെരുമാറിയാല്‍ അംഗീകരിക്കാനാകുമോ. നായയുടെ ശരീരത്തില്‍ പ്രണയസന്ദേശം തുന്നിച്ചേര്‍ത്ത വെറ്റ്‌നറി സയന്‍സ് വിദ്യാര്‍ഥിയാണ് പൊല്ലാപ്പിലായിരിക്കുന്നത്. സംഭവമറിഞ്ഞ യൂണിവേഴ്‌സിറ്റി അധികൃതര്‍ വിദ്യാര്‍ഥിയ്‌ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ്.
മണിക്കൂറുകള്‍ക്ക് മുമ്പ് താന്‍ തന്നെ ശസ്ത്രക്രിയ നടത്തിയ നായയെയാണ് യുവാവ് സര്‍ഗശേഷി പ്രകടനത്തിനായി തിരഞ്ഞെടുത്തത്. നായയുടെ വയറിന് സമീപത്തായി ' ഐ ലവ് യു ' എന്ന് തുന്നിച്ചേര്‍ത്തുവച്ചു. ഇതിനുശേഷം ഈ ചിത്രം കാമുകിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സംഭവം കണ്ട മൃഗസ്‌നേഹികളും മറ്റ്് മെഡിക്കല്‍ വിദ്യാര്‍ഥികളുമെല്ലാം ഇയാള്‍ക്കെതിരെ രംഗത്തെത്തി. പോളണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് വാര്‍മിയയിലെ വെറ്റ്‌നറി സയന്‍സ് വിദ്യാര്‍ഥിയാണ് യുവാവ്.

തികച്ചും അസാന്മാര്‍ഗികവും വൈദ്യശാസ്ത്ര നിയമങ്ങള്‍ക്ക് നിരക്കാത്തതുമാണ് യുവഡോക്ടറുടെ പ്രവൃത്തിയെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്. ഒരു വെറ്റ്‌നറി സയന്‍സ് വിദ്യാര്‍ഥിയില്‍ നിന്നും ഒരിക്കലും ഇത്തരത്തിലുളള പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതര്‍.












Click it and Unblock the Notifications