ടീച്ചറെ ചുംബിച്ച വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍
അറ്റ്‌ലാന്റ: ചുംബനം ഒരു തെറ്റല്ല. എന്നു കരുതി ആരെയും കയറിയങ്ങ് ചുംബിച്ചാലോ. ജോര്‍ജിയയിലെ ഒരു വിദ്യാര്‍ഥിയ്ക്കാണ് ചുംബനം മൂലം പണി കിട്ടിയത്. അറ്റ്ലാന്‍റയിലെ ഒരു ഹൈസ്കൂളിലാണ് സംഭവം. ഇന്ത്യന്‍ വംശജനായ 17കാരന്‍ അധ്യാപികയെ ചുംബിച്ചു.സ്‌കൂള്‍ നിയമങ്ങള്‍ ലംഘിച്ചതിനും അധ്യാപികയെ ലൈംഗികമായി അപമാനിച്ചതിനും ഒരു വര്‍ഷത്തേയ്ക്ക് വിദ്യാര്‍ഥിയെ സ്കൂള്‍ സസ്പെന്‍ഡ് ചെയ്തു.
പ്രേദേശിക വാര്‍ത്ത ചാനലുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്ത് വിട്ടത് അധ്യാപികയുടെ പേര് പുറത്ത് വിട്ടിട്ടില്ല. സ്‌കൂളിലെ അറിയപ്പെടുന്ന കായിക താരമാണ് വിദ്യാര്‍ഥി. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ വിദ്യാര്‍ഥിയ്ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകളും നഷ്ടമാകും. വിദ്യാര്‍ഥിയുടെ ഭാവി സ്കൂള്‍ അധികൃതര്‍ മൂലം അനിശ്ചിതത്വത്തിലാകുമെന്ന് വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു.

അധ്യാപികയെ ആശ്ലേഷിയ്ക്കുകയും കഴുത്തിലും കവിളിലും ചുംബിയ്ക്കുകയുമായിരുന്നു വിദ്യാര്‍ഥിയെന്നാണ് പരാതി. അച്ചടക്ക ലംഘനത്തിനാണ് വിദ്യാര്‍ഥിയ്‌ക്കെതിരെ നടപടിയെടുത്തത്. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ജോര്‍ജിയ സ്‌റ്റേറ്റ് ബോര്‍ഡ് എഡ്യൂക്കേഷന് മുന്നില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാനുള്ള അവകാശം വിദ്യാര്‍ഥിയ്ക്കുണ്ട്.












Click it and Unblock the Notifications