ഐസിസുകാരനായ കാമുകനെ പിന്തുടര്‍ന്ന് സിറിയയിലേക്ക്, 20കാരിയെ കാത്തിരുന്ന ദുരന്തങ്ങള്‍
മോസ്‌കോ: ഐസിസുകാരനായ കാമുകനെ പിന്തുടര്‍ന്ന് സിറിയയിലെത്തിയ 20കാരിയ്ക്ക് വിചാരണ. മോസ്‌കോ സ്‌റ്റേറ്റ് സര്‍വ്വകലാശാലയില്‍ ഫിലോസഫി വിദ്യാര്‍ത്ഥിയായ കാറലോവയാണ് അറസ്റ്റിലായത് ഐസിസ് പോരാളിയുമായുള്ള പ്രണയത്തകര്‍ച്ചയെതുടര്‍ന്ന് സിറിയയിലേക്ക് തിരിച്ചത്. ഓണ്‍ലൈനില്‍ വച്ചുള്ള പരിചയമാണ് ഇരുവരെയും പ്രണയത്തിലെത്തിച്ചത്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ സൈനിക നടപടി നടത്തുന്ന പ്രദേശത്തുവച്ചാണ് പെണ്‍കുട്ടി അറസ്റ്റിലായത്. ഒക്ടോബര്‍ 5നാണ് പെണ്‍കുട്ടിയുടെ കേസിന്റെ വിചാരണ ആരംഭിച്ചത്.












Click it and Unblock the Notifications