കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്‍ഷിമേഴ്‌സിന് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം മരുഭൂമിയില്‍ കണ്ടെത്തി!!!

Google Oneindia Malayalam News

ദോഹ: ഗള്‍ഫ് യുദ്ധ കാലത്ത് ഈ മേഖലകളില്‍ സേവനമനുഷ്ടിച്ച യുഎസ് ഭടന്മാരില്‍ പിന്നീട് ഗുരുതരമായ രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനമാണ് ലണ്ടനിലെ റോയല്‍ സൊസൈറ്റി അവതരിപ്പിച്ച പുതിയ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ മരുഭൂമികളില്‍ വരണ്ട ചെളി പോലെ കിടക്കുന്ന ബാക്ടീരിയകള്‍ വെള്ളം തട്ടുന്നതോടെ പച്ചനിറം കൈവരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഞരമ്പുകളെ ബാധിക്കുന്ന അസുഖമായ അമിയോട്രോഫിക് ലാറ്ററല്‍ സിലറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് പ്രധാനകാരണം ഇത്തരം ബാക്ടീരിയകളാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയതായും ഇവര്‍ അഭിപ്രായപ്പെടുന്നു. ഖത്തറിലെ മരുഭൂപ്രദേശങ്ങളില്‍ കണ്ടെത്തിയ ബിഎംഎഎ വിഷാംശം കുരങ്ങുകളില്‍ പരീക്ഷിച്ചപ്പോള്‍ ഏതാണ്ട് 140 ദിവസത്തിനുള്ളില്‍ ഇത്തരം കുരങ്ങുകളില്‍ അള്‍ഷിമേഴ്‌സ്, വിറവാതം പോലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി പ്രബന്ധത്തെ ഉദ്ധരിച്ച് പ്രദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

alzheimer

നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കുന്ന സിയാനോ ബാക്ടീരിയകള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെ എത്രമാത്രം ബാധിക്കുമെന്ന് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമെ വിശദീകരിക്കുവാന്‍ സാധിക്കുള്ളൂവെന്ന് ഡബല്‍ു.എം.സി മുന്‍ പ്രെഫസര്‍ റീനി റിച്ചര്‍ പറയുന്നു. പഠനങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സ്ഥലം ഖത്തറാണെന്നും ഇവര്‍ വ്യക്തമാക്കി.

English summary
Studies show that the bacteria that cause Alzheimer's disease found in desert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X