• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറ്റലിയ്ക്ക് സംഭവിച്ചത് വീഴ്ചയോ? വൈറസ് സാന്നിധ്യം തിരിച്ചറിയാൻ വൈകി, പഠനം പറയുന്നത് ഇങ്ങനെ..

റോം: ലോകത്ത് കൊറോണ വൈറസ് നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഫെബ്രുവരി 21നാണ് രാജ്യത്ത് കോഡോഗ്നോയിലാണ് പ്രാദേശിക തലത്തിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ജനങ്ങളിൽ വൈറസ് പരിശോധന ആരംഭിക്കുന്നത്. സമ്പന്ന പ്രദേശമായ ലോബാർഡിയിൽ നിന്നാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജനുവരി മുതൽ തന്നെ ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപനം നടന്നിട്ടുണ്ടെന്നാണ് ഒരു ശാസ്ത്രീയ പഠനം സൂചിപ്പിക്കുന്നത്.

വാക്‌സിന്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന... പിന്തുണച്ച് യൂറോപ്പ്, യുഎസ് പിന്തുണയ്ക്കില്ല!!

തിരിച്ചറിഞ്ഞില്ലെന്ന്

തിരിച്ചറിഞ്ഞില്ലെന്ന്

ആദ്യത്തെയാൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടേയും എണ്ണം കുത്തനെ ഉയർന്നതോടെയാണ് വൈറസ് ആഴ്ചകളോളം ശ്രദ്ധിക്കപ്പെട്ടില്ലെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തുന്നത്. ബ്രൂണോ കെസ്ലർ ഫൌണ്ടേഷന്റെ സ്റ്റെഫാനോ മെർലറാണ് ഇറ്റലിയിലെ ഉന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ഇതെക്കുറിച്ച് പരാമർശിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും ഇറ്റലിയിൽ ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ബാധയെക്കുറിച്ചുമുള്ള വിവരങ്ങൾ പഠിച്ച ശേഷമാണ് ഫൌണ്ടേഷൻ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്.

 ആദ്യ കേസിന് മുമ്പ് സംഭവിച്ചത്

ആദ്യ കേസിന് മുമ്പ് സംഭവിച്ചത്

ഫെബ്രുവരി 20ന് മുമ്പ് തന്നെ ലോംബാർഡിയിൽ കൊറോണ നിരവധി കൊറോണ വൈറസ് ബാധിതരുണ്ടായിരുന്നുവെന്നാണ് ഫൌണ്ടേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതിനർഥം ഇറ്റലിയിൽ കൊറോണ വ്യാപനം ഏറെ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണെന്നും സ്റ്റെഫാനോ മെർലർ പറയുന്നു. ജനുവരിയിലോ അതിന് മുമ്പോ ആണ് ഇറ്റലിയിൽ രോഗവ്യാപനം ആരംഭിച്ചതെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒരാളിൽ നിന്ന് രോഗം വ്യാപിച്ചതിനേക്കാൾ ഒരു ഗ്രൂപ്പിൽ നിന്ന് രോഗം വ്യാപിച്ചതാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 രോഗവ്യാപനത്തിന്റെ തോത്

രോഗവ്യാപനത്തിന്റെ തോത്

ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ള പഠനം അനുസരിച്ച് 44.1 ശതമാനം വൈറസ് ബാധയും നഴ്സിംഗ് ഹോമുകളിലാണ് ഉണ്ടായിട്ടുള്ളത്. 24.7 ശതമാനവും കുടുംബങ്ങൾക്ക് അകത്തുമാണ് സംഭവിച്ചിട്ടുള്ളത്. 10. 0 ശതമാനം പേർക്ക് ആശുപത്രികളിൽ നിന്നും 4.2 ശതമാനം പേർക്ക് തൊഴിലിടങ്ങളിൽ നിന്നും ആണെന്നാണ് ഇറ്റലിയിൽ നിന്നുള്ള മറ്റൊരു പഠനം സൂചിപ്പിക്കുന്നത്.

 ഇറ്റലിയിൽ സംഭവിച്ചത്

ഇറ്റലിയിൽ സംഭവിച്ചത്

രണ്ട് ലക്ഷത്തോളം പേർക്കാണ് യൂറോപ്പിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. യുഎസിന് ശേഷം മരണസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് യൂറോപ്പ്. ആരോഗ്യ പ്രവർത്തകർ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഇറ്റലിയിൽ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇറ്റലിയും പറയുന്നത്. മാർച്ച് പകുതിയോടെയാണ് മാഡ്രിഡിൽ രോഗം സ്ഥിരീകരിക്കുന്നത്. അതിന് മുമ്പ് തന്നെ ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് കരുതുന്നത്.

മരണം 25000 കടന്നു

മരണം 25000 കടന്നു

2019ൽ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത പാശ്ചാത്യ രാജ്യം ഇറ്റലിയാണ്. വെള്ളിയാഴ്ച മാത്രം 420 പേരാണ് ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചത്. മാർച്ച് 19ന് ശേഷം ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഏപ്രിൽ 25നാണെന്നാണ് സിവിഷൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നൽകുന്ന കണക്ക്. 3,021 പുതിയ കേസുകളാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 21 മുതൽ ഇതുവരെ 25,969 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്.

 നീക്കം ഏറെ വൈകി...

നീക്കം ഏറെ വൈകി...

രോഗവ്യാപനം തടയുന്നതിനായി ജനുവരി 31നാണ് ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസ് ഇറ്റലി നിർത്തലാക്കിയത്. ഇറ്റലിയിൽ രണ്ട് ചൈനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെയായിരുന്നു നീക്കം. ഇതും ഏറെ വൈകിയാണെന്നാണ് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നത്. ജനുവരിയുടെ പകുതിയോടെ ജർമനിയിൽ നിന്നാണ് ഇറ്റലിയിലേക്ക് കൊറോണ വൈറസ് എത്തിയതെന്നാണ് മറ്റൊരു സംഘം ഇറ്റാലിയൻ ശാസ്ത്രജ്ഞർ പറയുന്നത്. ചൈനയിൽ നിന്ന് നേരിട്ടെത്തിയതല്ല വൈറസ് ബാധയെന്നാണ് ഇവരുടെ നിഗമനം.

വീഡിയോ കോളിംഗിൽ വലിയ മാറ്റത്തിന് വാട്സ്ആപ്പ്: പുതിയ അപ്ഡേറ്റ് അടുത്ത ആഴ്ച, ഒരുങ്ങിയിരുന്നോളൂ!!

English summary
Study hints Coronavirus in Italy unnoticed till February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X