Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയുടെ കൊറോണവാക് വാക്സിൻ കുട്ടികളിൽ സുരക്ഷിതവും ഫലപ്രദവുമെന്ന് പഠനം

ബീജിങ്: ചൈനയുടെ കൊവിഡ് വാക്‌സിന്‍ ആയ കൊറോണവാക് കൊവിഡിനെതിരെ കുട്ടികളില്‍ ഫലപ്രദമാണെന്ന് പഠനം. ഉയര്‍ന്ന അളവിലുളള കൊറോണവാക് വാക്‌സിന്‍ കുട്ടികളില്‍ സുരക്ഷിതമാണെന്നാണ് പഠനം പറയുന്നത്. കുട്ടികളിലും 3 മുതല്‍ 17 വയസ്സ് വരെ പ്രായമുളളവരിലും ആന്റിബോഡിയുണ്ടാക്കാന്‍ ഈ വാക്‌സിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

കുട്ടികളിലും കൗമാരക്കാരിലും ഇരട്ട ഡോസ് വാക്‌സിനേഷന്‍ നല്‍കിയതിന് ശേഷം ആന്റിബോഡികളുടെ ഉത്പാദനം 96 ശതമാനത്തില്‍ അധികമാണെന്നാണ് ലാന്‍സെറ്റ് ജേര്‍ണല്‍ പറയുന്നത്. കൊറോണവാക് വാക്‌സിന്റെ പരീക്ഷണത്തിന്റെ ആദ്യഘട്ടം കുട്ടികളിലും കൗമാരക്കാരിലും നടത്തിയത് ഹെബേയ് പ്രൊവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ വെച്ചാണ്.

covid

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    വാകിസിന്റെ രണ്ട് ഡോസുകളും കുട്ടികളില്‍ 28 ദിവസത്തെ ഇടവേളയില്‍ ആണ് കുത്തിവെപ്പ് നടത്തിയത്. രണ്ട് വ്യത്യസ്ത അളവിലുളള ഡോസുകള്‍ ആണ് കുത്തിവെച്ചത്. ആദ്യത്തേത് 1.5 മൈക്രോഗ്രാമും രണ്ടാമത്തെ ഡോസ് 3.0 മൈക്രോഗ്രാമും ആയിരുന്നു. കുത്തിവെച്ച സ്ഥലത്ത് ഇടക്കിടെയുളള വേദന അടക്കമുളള അസ്വസ്ഥതകള്‍ ആദ്യത്തെ ഡോസിന് ശേഷം എല്ലാവരിലുമുണ്ടായിരുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.. കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിനുളളില്‍ ആയിരുന്നു എല്ലാവര്‍ക്കും അസ്വസ്ഥതകളുണ്ടായത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ഇവ അവസാനിക്കുകയും ചെയ്തു. കുത്തിവെപ്പ് സ്വീകരിച്ച കുട്ടികളെ ഒരു വര്‍ഷത്തോളം നിരീക്ഷിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+