വായുവിലൂടെ കൊവിഡ്, ആശങ്കയായി പഠനം, ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ വായുവിലൂടെയെന്ന്!
കൊറോണ വൈറസ് വായുവിലൂടെ പകരാനുളള സാധ്യത ലോകാരോഗ്യ സംഘടന അടക്കം മുന്നോട്ട് വെച്ചിട്ടുളളതാണ്. അതിനിടെ കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ് ജമാ നെറ്റ്വര്‍ക്ക് എന്ന ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ട്. ചൈനയില്‍ ബസ്സില്‍ യാത്ര ചെയ്ത 23 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ ഉണ്ടായത് വായുവിലൂടെയാകാമെന്നാണ് ഈ പഠന റിപ്പോര്‍ട്ട് പറയുന്നത്.
ചൈനയിലെ ഷിജിംഗ് പ്രവിശ്യയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2020 ജനുവരി 19ന് 128 ആളുകള്‍ ആണ് രണ്ട് ബസ്സുകളിലായി ഒരു വര്‍ക്ക്്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനായി യാത്ര തിരിച്ചത്. ഒന്നാമത്തെ ബസ്സില്‍ 60 പേരും രണ്ടാമത്തെ ബസ്സില്‍ 68 പേരുമാണ് ഉണ്ടായിരുന്നത്. കൊവിഡ് രോഗിയായ യാത്രക്കാരന്‍ രണ്ടാമത്തെ ബസ്സിലാണ് ഉണ്ടായിരുന്നത്.

രണ്ട് ബസ്സുകളും സെന്‍ട്രലൈസ്ഡ് എസി ഉളള ബസ്സുകള്‍ ആയിരുന്നു. 128 യാത്രക്കാരില്‍ 15 പേര്‍ പുരുഷന്മാരും 113 പേര്‍ സ്ത്രീകളും ആയിരുന്നു. രണ്ടാമത്തെ ബസ്സിലെ യാത്രക്കാരായ 24 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ ഒന്നാമത്തെ ബസ്സിലെ ആര്‍ക്കും രോഗമില്ല. പരിപാടിയില്‍ പങ്കെടുത്ത മറ്റ് 7 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ ആയിരുന്നു.
കൊവിഡ് രോഗി യാത്ര ചെയ്ത ബസ്സില്‍ 15 നിരയായാണ് സീറ്റുകള്‍ ഉണ്ടായിരുന്നത്. ഒരു വശത്ത് മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളും മറുവശത്ത് രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളും. കൊവിഡ് രോഗി ഇരുന്നത് മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിലെ മധ്യഭാഗത്തായിരുന്നു. ഇയാള്‍ക്ക് അടുത്തിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബസില്‍ ജനാലയ്ക്ക് സമീപത്തുളള സീറ്റുകളില്‍ ഇരുന്നവര്‍ക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്നും ഈ പഠനത്തില്‍ പറയുന്നു. ബസ്സിലെ ആരും മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. വായുവിലൂടെ കൊവിഡ് പടരുക എന്നത് ഇവിടെ ഒരു സാധ്യത ആകാം എന്നാണ പഠനം പറയുന്നത്.












Click it and Unblock the Notifications