വാഹനം കൊണ്ട് റോഡില്‍ അഭ്യാസ പ്രകടനം യുവാവ് അറസ്റ്റില്‍
ഷാര്‍ജ: അപകടകരമായ രീതിയില്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ സ്വദേശി യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടുകാരന്റെ കല്യാണവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലായിരുന്നു യുവാവിന്റെ കാര്‍ അഭ്യാസ പ്രകടനം.
നടുറോഡില്‍ തന്റെ കാര്‍ ഇരു ചക്രത്തില്‍ ഓടിച്ചുള്ള പ്രകടനം കാണികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ശ്രദ്ദയില്‍പ്പെട്ട ഷാര്‍ജ പോലീസ് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. പോലീസ് അന്യേഷിക്കുന്നതായി വിവരം ലഭിച്ച ഇയാള്‍ കാറിന്റെ നിറം മാറ്റുന്നതിനും കാറില്‍ ചില മാറ്റങ്ങള്‍ നടത്താനും ശ്രമിച്ചിരുന്നെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

പിടിയിലായി വ്യക്തി കുറ്റം നിഷേധിച്ചെങ്കിലും പോലീസ് തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഷാര്‍ജ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് സൈദ് അല്‍നൂര്‍ വ്യക്തമാക്കി. ഇയാള്‍ക്ക് എതിരെ മുന്‍പും ഇത്തരത്തിലുള്ള കേസുകള്‍ നിലവിലുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications