അഹ്ളാദം വാനോളം; ഭൂമി തൊട്ട് ശുഭാംഷു ശുക്ലയും സംഘവും: അഭിനന്ദിച്ച് പ്രധാനമന്ത്രി
കാലിഫോര്‍ണിയ: നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ല ഭൂമി തൊട്ടു. ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ബഹിരാകാശത്തെ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംഷു ശുക്ല അടങ്ങുന്ന ആക്സിയം 4 ദൗത്യസംഘം ഭൂമിയില്‍ ഇറങ്ങിയത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 3:01-ന് ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ പതിച്ചു.
ഇന്നലെ വൈകുന്നേരം 4:45-നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നാണ് ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം യാത്ര പുറപ്പെട്ടത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ തുടങ്ങി. തുടര്‍ന്ന് പാരച്യൂട്ടുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകം കടലില്‍ ഇറങ്ങിയത്.

ജൂണ്‍ 26 ന്, 14 ദിവസത്തെ ദൗത്യത്തിനായാണ് ആക്സിയം 4 സംഘം സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാംഷു. ഗ്രൂപ്പ് കാപ്റ്റനായ ശുഭാംഷു ശുക്ലയ്ക്കു പുറമേ മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, മിഷന് സ്പെഷ്യലിസ്റ്റുകളായ സ്ലാവേസ് ഉസ്നാന്‍സ്കി, ടിബോര്‍ കപ്പു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. ശേഷം നാല് ദിവസം കൂടി നിലയത്തില്‍ അധിക സമയം ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.
പാരച്ചൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ പതിച്ച പേടകത്തിന് സമീപത്തേക്ക് സ്പീഡ് ബോട്ടുകള്‍ എത്തി. പേടകത്തെ ചങ്ങലകളില്‍ ബന്ധിപ്പിച്ചാണ് എംവി ഷാനോണ്‍ എന്ന റിക്കവറി ഷിപ്പിലേക്ക് അടുപ്പിച്ചത്. കരയില്‍ എത്തിയതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകള്‍ക്ക് സംഘം വിധേയരാകണം. റേഡിയേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. റിക്കവറി ഷിപ്പില്‍നിന്ന് ഇവരെ ഹെലികോപ്റ്ററില്‍ കരയില്‍ എത്തിക്കും. ശുഭാംഷുവിന്റെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനായി ഐഎസ്ആര്‍ഒയുടെ സംഘവും യുഎസില്‍ എത്തിയിട്ടുണ്ട്.
ശുഭാംഷു ശുക്ല പേടകത്തില്‍നിന്നു പുറത്തിറങ്ങി
ബഹിരാകാശത്തു നിന്ന് തിരിച്ചെത്തിയ ശുഭാംഷു ശുക്ല ഉള്‍പ്പെടെ നാലു പേരും പേടകത്തില്‍നിന്നു പുറത്തിറങ്ങി. ശുഭാംശു ശുക്ലയുടെ ചരിത്രം കുറിച്ച വരവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ശുഭാംഷു പേടകത്തില്‍ നിന്നു പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ആക്സിയംസ്പേസ്.കോം പങ്കുവെച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംഷു അടങ്ങുന്ന സംഘം ഭൂമിയില്‍ തിരികെ എത്തിയത്. പേടകം സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ പതിച്ചത് ഇന്ത്യയിലിരുന്ന് തല്‍സമയം കണ്ടുകൊണ്ടിരുന്ന ശുഭാംഷുവിന്റെ മാതാപിതാക്കള്‍ ആനന്ദാശ്രു പൊഴിച്ചു.
ശുഭാംശു ശുക്ലയുടെ ചരിത്രം കുറിച്ച വരവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മകന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നും അടുത്ത തലമുറ അവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നും ശുഭാംഷുവിന്റെ അമ്മ ആശ ശുക്ല പറഞ്ഞു. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് ശുഭാംഷുവിന്റെ പിതാവ് ശംഭു ദയാല്‍. ഈ സ്പ്ലാഷ് ഡൗണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. മധുര പലഹാരങ്ങളും ദേശീയ പതാകയുമായി അയല്‍ക്കാരും അഭ്യുദയകാംക്ഷികളും ശുഭാംഷുവിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടി ആഹ്ലാദം പങ്കുവെച്ചു.
ബഹിരാകാശ യാത്രകളില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ആക്സിയം 4 ദൗത്യത്തിന്റെ കമാന്‍ഡര്‍ ആയ പെഗ്ഗി വിറ്റ്സന്‍ എത്തുന്നത്. 2002 ലാണ് പെഗി ബഹിരാകാശ യാത്ര തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ ബഹിരാകാശ നടത്തങ്ങള്‍, ബഹിരാകാശത്ത് നടന്ന ഏറ്റവും പ്രായമുള്ള സഞ്ചാരി എന്നീ റെക്കോര്‍ഡുകളാണ് 65 വയസുള്ള സ്വന്തമാക്കിയിട്ടുള്ളത്. പെഗ്ഗിയുടെ അഞ്ചാമത്തെ ബഹിരാകാശ യാത്രയാണിത്. നാസയില്‍ 29 വര്‍ഷം നാസയില്‍ സേവനം അനുഷ്ഠിച്ചു. ഈ ദൗത്യം പൂര്‍ത്തിയായതോടെ 695 ദിവസത്തോളമാണ് ഇവര്‍ ബഹിരാകാശത്തു കഴിഞ്ഞത്.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം








Click it and Unblock the Notifications