ആഭ്യന്തരം സുവെല്ല ബ്രാവര്മാന്, ജെറമി ഹണ്ടിന് ധനകാര്യം, മന്ത്രിസഭയില്‍ മാറ്റങ്ങളുമായി ഋഷി സുനാക്
ലണ്ടന്‍: ബ്രിട്ടനില്‍ അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭയില്‍ മാറ്റങ്ങളുമായി ഋഷി സുനാക്. അദ്ദേഹത്തിന്റെ വിശ്വസ്തരെ തന്നെയാണ് മന്ത്രിസഭയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തന്റെ മുന്‍ഗാമികളുടെ പിഴവുകള്‍ തിരുത്തുമെന്ന് ഋഷി ഉറപ്പ് നല്‍കിയിട്ടുണ്ട്. ലിസ് ട്രസ്സിന്റെ മന്ത്രിസഭയിലുള്ള പ്രമുഖരെ അദ്ദേഹം മാറ്റിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായി സുവെല്ലു ബ്രാവര്‍മാനെ നിയമിച്ചിട്ടുണ്ട്.
ജെറമി ഹണ്ട് തന്നെയാണ് പുതിയ ധനകാര്യ മന്ത്രി. ഇന്ത്യന്‍ വംശജയാണ് സുവെല്ല ബ്രാവര്മാന്. അതേസമയം ട്രസ്സിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവെക്കാന്‍ സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് സുപ്രധാനപ്പെട്ട മൂന്ന് പേരെ നിയമിച്ചത്.

അതേസമയം ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും നിയമിച്ചിട്ടുണ്ട്. നേരത്തെ ഒരു ഇമെയില്‍ അയക്കുന്നതിലെ സാങ്കേതിക പിഴവ് കാരണമാണ് സുവെല്ല ബ്രാവര്മാന് നേരത്തെ രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുവെല്ല. ഡൊമിനിക് റാബ്, ഋഷി സുനാകിന്റെ വിശ്വസ്തരിലൊരാളാണ്. നീതി ന്യായ വകുപ്പിന്റെ ചുമതലയും റാബിനാണ്. ബോറിസ് ജോണ്സന് സര്‍ക്കാരിലും ഇതേ വകുപ്പുകള്‍ തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയാണ് ബ്രിട്ടന്. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനാണ് ജെറമി ഹണ്ടിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത്. ഋഷിയുടെ വിശ്വസ്തനാണ് ഹണ്ട്. നികുതി വെട്ടിക്കുറച്ച ലിസ് ട്രസ്സിന്റെ മിനി ബജറ്റിനെ മാറ്റിയെഴുതിയത് ജെറമി ഹണ്ടാണ്. അടിമുടി മാറിയ സാമ്പത്തിക രീതി ഋഷി സുനാക് മന്ത്രിസഭയില്‍ നിന്ന് പ്രതീക്ഷിക്കാം. വിദേശകാര്യ മന്ത്രിയായി ജെയിംസ് ക്ലെവര്‍ലി തന്നെ തുടരും. ജനങ്ങളുടെ തൊഴിലിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിലുമാണ് തന്റെ ശ്രദ്ധയെന്ന് ക്ലെവര്‍ലി പറഞ്ഞു.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുമെന്നും, യുക്രൈനിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിരോധ സെക്രട്ടറിയായി ബെന്‍ വാലസും തുടരും. പ്രതിരോധ വകുപ്പില്‍ ഒരിക്കല്‍ കൂടി തുടരാനാവുന്നത് അഭിമാനമേറിയ കാര്യമാണെന്നും വാലസ് ട്വീറ്റ് ചെയ്തു. പരിസ്ഥിതി മന്ത്രിയായി തെരേസ കോഫി തുടരും. ഭക്ഷ്യ-ഗ്രാമീണ കാര്യ വകുപ്പുകളും അവര്‍ക്കാണ്. വിദ്യാഭ്യാസ മന്ത്രി ഗില്ലിയന്‍ കീഗന്‍ എത്തും.

2017ലാണ് ഗില്ലിയന്‍ എംപിയായി പാര്‍ലമെന്റില്‍ ആദ്യമായി എത്തുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ചാമത്തെ വിദ്യാഭ്യാസ മന്ത്രിയാണ് അവര്‍. ഹൗസ് ഓഫ് കോമണ്‍സിലെ ലോര്‍ഡ് പ്രസിഡന്റായി പെന്നി മോര്‍ഡോന്റ് വീണ്ടും നിയമിതനായി. ഭവന വകുപ്പ് മൈക്കിള്‍ ഗോവിനായി. ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പിന്റെ സഹമന്ത്രി സ്ഥാനം സ്റ്റീവ് ബാര്ക്ലെയാ്ക്കാണ്. വര്‍ക്ക് ആന്‍ഡ് പെഷന്ഷന്, ബിസിനസ് വകുപ്പുകളുടെ ചുമതലകള്‍, മെല്‍ സ്ട്രൈഡ്, ഗ്രാന്‍ഡ് ഷാപ്പ്സ് എന്നിവര്‍ക്കാണ്.

ഡച്ചി ഓഫ് ലങ്കാസ്റ്ററിന്റെ മന്ത്രിയായി ഒലിവര്‍ ഡൗഡനെ നിയമിച്ചു.നിലവില്‍ നാല് മന്ത്രിമാരോട് രാജിവെക്കാന്‍ ഋഷി സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ മന്ത്രി ബ്രാന്‍ഡന്‍ ലൂവിസ്, തൊഴില്‍ പെന്ഷന് മന്ത്രി ക്ലോയി സ്മിത്, വികസന മന്ത്രി വിക്ക് ഫോര്‍ഡ് എന്നിവര്‍ രാജിവെച്ചേക്കും. ഇവരോടാണ് രാജി ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയായി കെമി ബഡേനോച്ചിനെ തന്നെ വീണ്ടും നിയമിച്ചു. വനിതാ-സമത്വം, സാംസ്കാരിക വകുപ്പുകളുടെ മന്ത്രിയായി മിഷേല്‍ ഡൊണേലനെയും നിയമിച്ചു. നേരത്തെ പ്രധാനമന്ത്രിയായി നിയമിതനായ ഋഷി സുനാകിനെ, ബോറിസ് ജോണ്‍സനും ലിസ് ട്രസ്സും അഭിനന്ദിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications