കാബൂളിലെ മുസ്ലീം പള്ളിയില്‍ ചാവേറാക്രമണം, 40 മരണം
കാബൂള്‍: ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട്. കാബൂളിലെ ഇമാം സമാന്‍ പള്ളിയിലാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഒത്തു ചേര്‍ന്ന വിശ്വാസികള്‍ക്കു നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അതേ സമയം അഫ്ഗാനിസ്താനിലെ ഷിയാ പള്ളികള്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തുന്ന ഐസിസിന്റെ പങ്ക് എഴുതി തള്ളാനാകില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ കാബുളിലുണ്ടായ സമാനമായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയില്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ 150 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.












Click it and Unblock the Notifications