പള്ളി ആക്രമിച്ചത് താലിബാന്‍ തന്നെ
പെഷവാര്‍: പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബോംബ് ആക്രമണം നടത്തിയത് താലിബാന്‍ ആണെന്ന് തെളിഞ്ഞു. പള്ളിക്കുള്ളില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. 75 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ പള്ളിയിലാണ് താലിബാന്‍ ആത്മഹത്യാ സ്‌ക്വാഡിനെ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. അമുസ്ലീങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ ആക്രമണം തുടരുമെന്നും പാക് താലിബാന്‍ അറിയിച്ചു.

പെഷവാറിലെ ആള്‍ സെയിന്റ്‌സ് പള്ളിയിലാണ് ബോംബ് സ്‌ഫോടനം നടത്തിയത്. 110 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പള്ളി ഇതിന് മുമ്പേ തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. പാക് താലിബാന്‍ തന്നെ ഇക്കാര്യത്തില്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ താലിബാനുമായി അനുരഞ്ജന ചര്‍ച്ച നടത്താനായിരുന്നു നീക്കം.
പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങുമ്പോഴാണ് സ്‌ഫോടനങ്ങള്‍ നടന്നത്. പ്രാര്‍ത്ഥനക്ക് ശേഷം സൗജന്യ ഭക്ഷണ വിതരണത്തിനായി വിശ്വാസികള്‍ വരുമ്പോഴായിരുന്നു ഇത്. 1800 ല്‍ നിര്‍മിച്ച പള്ളിയുടെ ചുമരുകള്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. പള്ളി മുറ്റം നിറയെ രക്തം തളം കെട്ടി നില്‍ക്കുകയായിരുന്നു. സൗജന്യ വിതരണത്തിനായി ഒരുക്കിയിരുന്ന ഭക്ഷണവം പള്ളിമുറ്റത്ത് ചിതറിക്കിടന്നു.
രണ്ട് പേരാണ് ആത്മഹത്യ സ്ക്വാഡ് ആയി എത്തി ബോംബുകള്‍ പൊട്ടിച്ചതെന്ന് പോലീസ് പറയുന്നു. ഇവരുടെ ശരീര ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications