കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലൂചിസ്താനില്‍ ചാവേറാക്രമണം, 18 മരണം

  • By Desk
Google Oneindia Malayalam News

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ മേഖലയിലെ മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളനുസരിച്ച് 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയോ ടിവി നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ജാല്‍ മഗസിയിലെ ആരാധനാലയത്തിലുണ്ടായ പൊട്ടിത്തെറി ചാവേറാക്രമണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അസദ്ദുള്ള കകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയ്ക്കുള്ളിലേക്ക് ചാവേര്‍ കടന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു.

Shrine Pakistan

തടയാന്‍ ശ്രമിച്ച ഒരു പോലിസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഫത്തേപൂര്‍ ദര്‍ഗയില്‍ ഉറൂസ് ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പ്രദേശത്ത് വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2016 നവംബറില്‍ ഇതിനു സമാനമായ ആക്രമണം ബലൂചിസ്താനിലുണ്ടായിരുന്നു. ഷാ നുരാനി പള്ളിയിലുണ്ടായ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
At least 14 people were killed and 22 injured in a suicide blast at a shrine in Balochistan's Jhal Magsi area, police officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X