അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനം:6 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന്‍:സെയാഗേര്‍ഡ് ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സെയാഗേര്‍ഡ് ഹൈസ്‌കൂളിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ ആറ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications