കാബൂൾ സർവ്വകലാശാലയിൽ ചാവേർ ആക്രമണം: നിരവധി പേർക്ക് പരിക്ക്, അക്രമികളെ കൊലപ്പെടുത്തി!!
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിലും വെടിവെയ്പിലും 25 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ആയുധധാരികൾ കാബൂൾ സർവ്വകലാശാലക്കുള്ളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്തിയത്. സുരക്ഷാ സേനയുമായുള്ള മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അക്രമികളെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മൂന്ന് അക്രമികൾക്കാണ് പങ്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരിൽ ഒരാൾ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ ചാവേറായി പൊട്ടിത്തെറിച്ചിരുന്നു.

രണ്ട് പേരെ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തുകയും ചെയ്തുതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ആരിയാനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 25 പേർ ആക്രണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. അധ്യാപകരും വിദ്യാർത്ഥികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.












Click it and Unblock the Notifications