കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ സല്‍ക്കാരത്തിനിടെ ചാവേറാക്രമണം; കാബുളില്‍ 40 പേര്‍ കൊല്ലപ്പെട്ടു, 100 ലേറെ പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഒരു വിവാഹ സല്‍ക്കാരത്തിനിടെ ശനിയാഴ്ച്ച രാത്രിയായിരുന്നു ബോംബാക്രമണം നടന്നത്. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത വിവാഹ സല്‍ക്കാരത്തിനിടെ നടന്ന അക്രമത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈവര്‍ഷം കാബൂളില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമമാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെഎം ബഷീറിന്റെ മരണം; പരാതിക്കാരൻ മൊഴി നൽകാൻ വൈകി, രക്തപരിശോധന വൈകിയതിൽ പോലീസിന്റെ വാദംകെഎം ബഷീറിന്റെ മരണം; പരാതിക്കാരൻ മൊഴി നൽകാൻ വൈകി, രക്തപരിശോധന വൈകിയതിൽ പോലീസിന്റെ വാദം

വിവാഹ സല്‍ക്കാരത്തില്‍ പുരുഷന്‍മാര്‍ക്കായി തയ്യാറാക്കിയ സ്വീകരണ സ്ഥലത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക ഘടകങ്ങളും തലസ്ഥാനത്ത് രക്തരൂക്ഷിതമായ ആക്രമണം നടത്തുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് നുസ്രത്ത് റഹിമി വാര്‍ത്താ ഏജന്‍സികള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

afghanistankabul-1564326891-1566094718-1566096578.jpg -Properties

ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണത്തിന് ഇരയായത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഷിയാ വിഭാഗങ്ങള്‍ക്ക് നേരെ താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമം മുമ്പും ഉണ്ടായിട്ടുണ്ട്. വിവാഹ വേദിയില്‍ സംഗീതജ്ഞര്‍ ഉണ്ടായിരുന്ന സ്റ്റേജിന് സമീപത്താണ് സ്ഫോടനം നടന്നത്.

കർണാടകയിൽ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച ; ആശങ്കകളില്ലാതെ യെഡിയൂരപ്പ, മുഖ്യമന്ത്രിപദത്തിൽ 3-ാം ആഴ്ചകർണാടകയിൽ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച ; ആശങ്കകളില്ലാതെ യെഡിയൂരപ്പ, മുഖ്യമന്ത്രിപദത്തിൽ 3-ാം ആഴ്ച

English summary
suicide bomb blast in kabul;atleast 40 dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X