കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണഭീതിയില്‍ അല്‍ നുസ്ര ചാവേര്‍ പൊട്ടിക്കരയുന്ന വീഡിയോ

Google Oneindia Malayalam News

ദമാസ്ക്കസ്: തീവ്രവാദത്തിന് ഇറങ്ങിത്തിരിയ്ക്കുന്നവരില്‍ നല്ലൊരു ശതമാനം ചാവേറുകള്‍ ആകാറുണ്ട്. മരിയ്ക്കുമെന്ന് അറിഞ്ഞിട്ടും എന്തിനിവര്‍ സ്വയം പൊട്ടിത്തെറിയ്ക്കുന്നു, ഇവര്‍ക്ക് മരണത്തെ ഭയമില്ലേ എന്ന് ചിന്തിച്ചിട്ടുണ്ടോ? മരണത്തിന് മുന്നില്‍ മനുഷ്യന്‍ വെറും സാധാരണക്കാരനാണ് എത്ര ഭീകരനാണെങ്കിലും. സിറിയയില്‍ അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍നുസ്രയുടെ ചാവേറായ 20കാരന്‍ ദൗത്യത്തിന് മുന്‍പ് മരണത്തെ ഭയന്ന് കരയുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്നു.

ഉസ്മബക്കിസ്ഥാന്‍ സ്വദേശിയായ ജാഫര്‍ അല്‍ തയ്യാര്‍ ആണ് ചാവേര്‍ ആക്രമണത്തിന് മുന്‍പ് പൊട്ടിക്കരഞ്ഞത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ 20കാരനായ ജാഫര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബോംബുകള്‍ നിറച്ച വാഹനം

ബോംബുകള്‍ നിറച്ച വാഹനം

ഷിയ ഭൂരിപക്ഷ ഗ്രാമത്തിലേയ്ക്ക് ആയുധം നിറച്ച വാഹനം ഓടിച്ച് കയറ്റി സ്‌ഫോടനം ഉണ്ടാക്കാനായിരുന്നു ജാഫറിനെ ഏല്‍പ്പിച്ചിരുന്ന ദൗത്യം. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് മറ്റ് ഭീകരര്‍ ജാഫറിന് യാത്രാമൊഴി നേരുന്നുണ്ട്

പൊട്ടിക്കരയുന്നു

പൊട്ടിക്കരയുന്നു

വാഹനത്തില്‍ കയറിയ ജാഫര്‍ മരിയ്ക്കാനുള്ള ഭയം കൊണ്ട് പൊട്ടി കരയുകയായിരുന്നു. ഇതുകണ്ട മറ്റ് ചാവേറുകള്‍ ജാഫറിനെ ആശ്വസിപ്പിച്ചു. പേടിയ്ക്കരുതെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് ജാഫറിനെ വാഹനത്തിനകത്താക്കുന്നത്

ഗത്യന്തരമില്ലാതെ

ഗത്യന്തരമില്ലാതെ

ഗത്യന്തരമില്ലാതെ എല്ലാവരോടും യാത്ര പറഞ്ഞ് ജാഫര്‍ സ്‌ഫോടക വസ്തു നിറച്ച വാഹനവുമായി പോകുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ലക്ഷ്യസ്ഥാനത്തെത്തി വാഹനം പൊട്ടിത്തെറിയ്ക്കുകയും ചെയ്യുന്നുണ്ട്

തന്റെ ഊഴം

തന്റെ ഊഴം

തന്റെ ഊഴം എത്തിയപ്പോള്‍ ജാഫര്‍ പേടിച്ച് പിന്മാറാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂടെയുള്ളവര്‍ നിര്‍ബന്ധിച്ച് വാഹനത്തിനുള്ളിലാക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ചാവേറുകളായി

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ജിഹാദികളെയാണ് ഐസിസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിയ്ക്കുന്നത്.

English summary
Suicide bomber bursts into tears and is comforted by jihadis before fatal attack in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X