ഇസ്താംബുള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം, 31 മരണം
ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടംഗ ചാവേര്‍ സംഘം പൊട്ടിത്തെറിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായി ഏജന്‍സി റീപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇസ്താംബുള്‍ ഗവര്‍ണര്‍ വാസിപ് സാഹിന്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് മൂന്നു പേരാണ് വിമാനത്താവളത്തിനുള്ളില്‍ നുഴഞ്ഞു കയറിയത്. ഇതില്‍ രണ്ടു പേര്‍ അന്താരാഷ്ട്ര ടെര്‍മിനലിനു തൊട്ടുമുമ്പില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാള്‍ യാത്രക്കാര്‍ക്കു നേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നതാണ് പ്രാഥമിക വിവരം. പക്ഷേ, സ്‌ഫോടനം അന്താരാഷ്ട്ര ടെര്‍മിനലിനു തൊട്ടുമുന്നില്‍ വെച്ചായതിനാല്‍ വിദേശികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. ആക്രമണത്തിനു പിന്നില്‍ ഐസിസ് ആണെന്നാണ് നിഗമനം. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള പതിനൊന്നാമത്തെ എയര്‍പോര്‍ട്ടും യൂറോപ്പിലെ മൂന്നാമത്തെതുമാണ് അറ്റാതുര്‍ക്. 618 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ കടന്നു പോയിട്ടുള്ളത്.












Click it and Unblock the Notifications