കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ വിവാഹത്തിന് വിസമ്മതിച്ചു; ഷാര്‍ജയില്‍ യുവതി ആത്മഹത്യ ചെയ്തു

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കാമുകന്‍ വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ യുവതി ജീവനൊടുക്കി. 24കാരിയായ തുനീഷ്യന്‍ യുവതിയാണ് വീട്ടിലെ മുറിക്കകത്തെ സീലിംഗില്‍ തൂങ്ങി മരിച്ചത്. ഷാര്‍ജയിലെ അല്‍ ഖാസിമിയ്യ ഏരിയയിലാണ് സംഭവം. അറബ് വംശജനായ കാമുകനൊപ്പം ദീര്‍ഘകാലമായി ഒരു ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്നു യുവതിയെന്ന് അധികൃതര്‍ അറിയിച്ചു. തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായില്ലങ്കില്‍ ജീവനൊടുക്കുമെന്ന് യുവതി നേരത്തേ ഭീഷണി മുഴക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഷാര്‍ജ പോലിസ് അറിയിച്ചു.

സുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചുസുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചു

കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് യുവതി മുറിയിലേക്ക് പോയി വാതില്‍ അകത്തുനിന്ന് പൂട്ടിയത്. അന്നു രാത്രി മദ്യപിച്ച് ലക്കുകെട്ട കാമുകനാവട്ടെ, മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. ഇയാള്‍ നേരത്തേ തന്നെ ഉറങ്ങാന്‍ കിടന്നതായാണ് സൂചന. ഉറക്കമുണര്‍ന്ന ശേഷം യുവതിയുടെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. എന്നാല്‍ യുവതി സീലിംഗില്‍ തൂങ്ങി മരിച്ചതായി കാണുകയായിരുന്നു. ഉടന്‍ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍, കുറ്റാന്വേഷണ വിദഗ്ധര്‍ എന്നിവരുടെ സംഘം ആംബുലന്‍സുമായി എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മൃതദേഹം പരിശോധനയ്ക്കയച്ചതായി പോലിസ് അറിയിച്ചു.

sui

ചോദ്യം ചെയ്യുന്നതിനായി കാമുകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് യുവാവ് പോലിസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിദഗ്ധ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ ഇതേക്കുറിച്ച് ഉറപ്പിച്ചു പറായാനാവൂ എന്ന നിലപാടിലാണ് പോലിസ്. മരണം സംഭവിച്ച സ്ഥലത്തു നിന്ന് വിരലടയാള വിദഗ്ധര്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായും പോലിസ് അറിയിച്ചു.

ജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയുംജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയും

തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...തെറ്റ് ഏറ്റു പറഞ്ഞതിന് പിന്നാലെ ടിവി അനുപമ ഐഎഎസ് ഹൈക്കോടതിയിൽ! നിർണ്ണായക ചർച്ചകൾ...

English summary
Sharjah Police is investigating the death of a 24-year-old Tunisian woman whose body was found hanging from the ceiling of her room in a building in Al Qasimiya area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X