സള്‍ഫ്യൂരിക്ക് ആസിഡുമായി പോയ ട്രെയിന്‍ പാളം തെറ്റി, പിന്നീട് സംഭവിച്ചത്...
മെല്‍ബണ്‍: സല്‍ഫ്യൂരിക്കാസിഡുമായി പോയ ട്രെയിന്‍ പാളം തെറ്റി. 8,19,000 ലീറ്റര്‍ ആസിഡുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. 31,500 ലിറ്റര്‍ ചോര്‍ന്നു. ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ നഗരമായ ജൂലിയ ക്രീക്കിലാണ് സംഭവം.
26 ബോഗികളുള്ള ട്രെയിന്‍ ജൂലിയ ക്രീക്കില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് പാളം തെറ്റിയത്. ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ രണ്ടു ലക്ഷം ലിറ്റര്‍ കൊണ്ടുപോകാനുള്ള അനുമതിയയേ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേസമയം പാളം തെറ്റിയ ഒരു ടാങ്കറില്‍ മാേ്രത ചോര്‍ച്ചയുള്ളുവെന്നാണ് പോലീസും പ്രാദേശിക ഭരണകൂടവും അറിയിച്ചത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications