കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണാധികാരി 25 ലക്ഷം ദിര്‍ഹത്തിന്റെ പുസ്‌തകങ്ങള്‍ വാങ്ങിച്ചു നല്‍കും

Google Oneindia Malayalam News

ഷാര്‍ജ: യുഎഇ വായനാവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം ഏതാണ്ട് 25 ലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാങ്ങിച്ചു നല്‍കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനിച്ചു.

അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ഷാര്‍ജയിലെ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങള്‍ കൈമാറുക.

sultanalqasimi

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന നൂതന വിഭാഗങ്ങളില്‍പ്പെടുന്ന പുസ്തകങ്ങള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവ പ്രദര്‍ശനത്തില്‍ നിന്നാണ് വാങ്ങിക്കുന്നത്. വായനയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും പ്രസിദ്ധീകരണ വ്യവസായം കൂടുതല്‍ മെച്ചപ്പെടാനും ഭരണാധികാരിയുടെ തീരുമാനം കാരണമാകുമെന്ന് വിലയിരുത്തുന്നു.

English summary
Sultan Al Qasimi Enriches Sharjahs’ Libraries with Books worth AED 2.5 Million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X