കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിനെതിരായ ലൈംഗികാരോപണം: സമ്മര്‍ സെര്‍വോസ് തെളിവുകള്‍ ഹാജരാക്കി

  • By S Swetha
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ലൈംഗികാരോപണ കേസില്‍ മുന്‍ 'അപ്രന്റിസ്' മത്സരാര്‍ത്ഥി സമ്മര്‍ സെര്‍വോസ് തെളിവുകള്‍ ഹാജരാക്കി. 2007 ല്‍ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിനുള്ള തെളിവുകളാണ് സെര്‍വോസ് കോടതി മുന്‍പാകെ ഹാജരാക്കിയത്. 2011ലാണ് ആരോപണങ്ങളുമായി സെര്‍വോസ് അഭിഭാഷകരെ ബന്ധപ്പെടുന്നത്. 2015 ആഗസ്റ്റില്‍ ഫോക്‌സ് ന്യൂസിനെ സമീപിക്കുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകരുടെ പുതിയ ഫയലിംഗ് പറയുന്നു.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബിഹാറില്‍ എന്‍ഡിഎക്ക് ലിറ്റ്മസ് ടെസ്റ്റ്? ജയം അഞ്ചില്‍ ഒന്ന് മാത്രം! നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബിഹാറില്‍ എന്‍ഡിഎക്ക് ലിറ്റ്മസ് ടെസ്റ്റ്? ജയം അഞ്ചില്‍ ഒന്ന് മാത്രം!

സെര്‍വോസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിന് 2016 ഒക്ടോബറില്‍ റിപ്പബ്ലിക്കന്‍ നേതാവായ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ഉടമ, ട്രംപിനെതിരെ കേസെടുത്തു. വാദി 2011 ല്‍ നിയമോപദേശം തേടുകയും ഒരു വാര്‍ത്താ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ളവരോട് സംസാരിക്കുകയും ചെയ്തു. ഈ കേസില്‍ 2016 ലെ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവരുടെ ആരോപണം ശരിവെക്കുന്നതായും സെര്‍വോസിന്റെ അഭിഭാഷകന്‍ മരിയന്‍ വാങില്‍ ഫയലിംഗില്‍ പറയുന്നു.

trump-156

ക്ലെയിം ബാക്കപ്പ് ചെയ്യുന്നതിന് ഇമെയിലുകളും കലണ്ടര്‍ എന്‍ട്രികളും ഫയലിംഗ് ഉദ്ധരിക്കുന്നു. എന്നാല്‍ സെര്‍വോസിന്റെ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. ട്രംപിന്റെ ലൈംഗികാതിക്രമങ്ങള്‍ കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും പങ്കുവെച്ചെന്ന് സെര്‍വോസ് റിപ്പോര്‍ട്ട് ചെയ്തതായി വാങ് പറയുന്നു. 2011 ല്‍ ഗ്ലോറിയ ഓള്‍റെഡ് ഉള്‍പ്പെടെ ഒന്നിലധികം അഭിഭാഷകരുമായി അവര്‍ ബന്ധപ്പെട്ടു. ഇത് സാധൂകരിക്കുന്ന രേഖകളുണ്ട്. ട്രംപ് ലൈംഗികമായി പീഢിപ്പിച്ചുവെന്നാരോപിച്ച് 2016 ഒക്ടോബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സെര്‍വോസിനൊപ്പം ഓള്‍റെഡ് ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് അവര്‍ കേസില്‍ നിന്നും പതിയെ പിന്‍മാറുകയായിരുന്നു. 2015 ഓഗസ്റ്റ് 9 ലെ ഫോക്‌സ് ന്യൂസിന് അയച്ച ഇമെയില്‍ ഫയലിംഗില്‍ ഉള്‍പ്പെടുന്നു. അതില്‍ ട്രംപ് തന്നോട് അനുചിതമായി പെരുമാറിയെന്ന് സെര്‍വോസ് എഴുതുന്നു. താന്‍ അപ്രന്റീസായിരുന്നുവെന്നും ഷോ പൂര്‍ത്തിയായ ശേഷം, അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന മറവില്‍ ട്രംപ് തന്നെ ഒരു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും സെര്‍വോസ് പറയുന്നു. അവിടെ വെച്ച് ട്രംപ് തന്നോട് അപമര്യാദയായി പെരുമാറി. ഇതാണ് സെര്‍വോസിന്റെ പരാതി. ട്രംപിന്റെ സ്വന്തം ഫയലുകളില്‍ 2007 അവസാനത്തില്‍ നിന്ന് 2008 ന്റെ തുടക്കം വരെയുള്ള കലണ്ടര്‍ എന്‍ട്രികളും യാത്രാ വിവരങ്ങളും സെര്‍വോസിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായി വാങ് പറയുന്നു.

ഉദാഹരണത്തിന്, ട്രംപിന്റെ കലണ്ടറില്‍ തന്റെ അംഗരക്ഷകനായ കീത്ത് ഷില്ലറുമൊത്ത് ലാസ് വെഗാസില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് യാത്ര ചെയ്തതായും 2007 ഡിസംബര്‍ 21 ന് ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സ് ഹോട്ടലില്‍ താമസിച്ചതായും വാങ് പറയുന്നു. അതേ രാത്രിയാണ് സെര്‍വോസിനെ അവിടെവെച്ച് കണ്ടുമുട്ടുന്നത്. അതേസമയം പുതിയ ഫയലിംഗില്‍ വാങിന്റെ വാദം ട്രംപിന്റെ അഭിഭാഷകന്‍ നിരസിച്ചു. സെര്‍വോസിന്റെ അവകാശവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും രേഖകളാല്‍ സ്ഥിരീകരിക്കപ്പെടുന്നില്ലെന്നും കസോവിറ്റ്‌സ് ബെന്‍സണ്‍ ടോറസ് എല്‍എല്‍പിയുടെ സ്ഥാപക പങ്കാളി മാര്‍ക്ക് കസോവിറ്റ്‌സ് പറഞ്ഞു.

English summary
Summer Servos submites proofs in allegation againt Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X