സൂര്യനില്‍ നിന്ന് വീണ്ടും സൗരക്കാറ്റുകള്‍, സണ്‍സ്‌പോട്ടില്‍ വിസ്‌ഫോടനം, സംഭവിക്കുക ഇക്കാര്യങ്ങള്‍
സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തീമഴ പെയ്യിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ഏതാനും വര്‍ഷത്തേക്ക് സൂര്യന്‍ തിളച്ചുമറിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. സോളാര്‍ മാക്‌സിമത്തിലേക്ക് സൂര്യന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സമയം സൂര്യനിലെ പ്രവര്‍ത്തനങ്ങള്‍ തീവ്രമാകും. സണ്‍സ്‌പോട്ടുകള്‍ രൂപപ്പെടുകയും, ഇടയ്ക്കിടെ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇതിനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
ശാസ്ത്രജ്ഞര്‍ പ്രവചിച്ചതിലും അപ്പുറത്തുള്ള സണ്‍സ്‌പോട്ടുകളാണ് സൂര്യനില്‍ രൂപപ്പെടുന്നത്. സൂര്യനില്‍ നിന്ന് ഉടന്‍ അടുത്ത തീജ്വാലകള്‍ ഭൂമിയിലെത്തുമെന്നാണ് നാസ ഒബ്‌സര്‍വേറ്ററിയുടെ കണ്ടെത്തല്‍. ഭൂമിയിലേക്കാണ് പുതിയ സൗരജ്വാലകള്‍ വരുന്നത്. സൂര്യനില്‍ ഉണ്ടായ വിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവ രൂരപ്പെട്ടത്. ഭൂമിയോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സണ്‍സ്‌പോട്ടിലാണ് വിസ്‌ഫോടനം നടന്നത്.

എം2 വിഭാഗത്തില്‍ വരുന്ന തീവ്രമായ ജ്വാലകളാണ് ബൂമിയിലേക്ക് എത്തുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പതിക്കാനാണ് സാധ്യത. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് പ്രകാരം വളരെ അപകടകരമായ സണ്‍സ്‌പോട്ടിലാണ് ഈ വിസ്‌ഫോടനം നടന്നത്. എആര്‍3425 എന്നാണ് സണ്‍സ്‌പോട്ട് അറിയപ്പെടുന്നത്. സെപ്റ്റംബര്‍ ഏഴിന് രാത്രിയിലാണ് ഇവിടെ സ്‌ഫോടനമുണ്ടായത്. ഇതിന് പിന്നാലെ സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ നടക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.
വിവിധ ഏജന്‍സികള്‍ ഈ സണ്‍സ്‌പോട്ട് നിരീക്ഷിക്കുന്നുണ്ട്. എന്താണ് വിസ്‌ഫോടനത്തിന് കാരണമായതെന്നും ഇവര്‍ പരിശോധിക്കുന്നുണ്ട്. സൗരകൊടുങ്കാറ്റുകള്‍ അതിന്റെ കരുത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലും ഉള്‍പ്പെടുത്തുക. ഭൂകമ്പം രേഖപ്പെടുത്തുന്നത് പോലെയാണിത്. ഏറ്റവും ചെറിയ സൗര ജ്വാലികള്‍ എ മൈനസ് വിഭാഗത്തില്‍ വരുന്നതാണ്. ബി, സി, എം, എക്‌സ് എന്നിങ്ങനെയാണ് തീവ്രതയുടെ തോത് കണക്കാക്കി ഉള്‍പ്പെടുത്തുന്നവ.
ഇപ്പോള്‍ വരുന്നത് എം2 വിഭാഗത്തിലുള്ളതാണ്. ഇവ എം1 ജ്വാലകളേക്കാള്‍ ഇരട്ടി തീവ്രമായിരിക്കും. അതുകൊണ്ട് ഇവ ഭൂമിയിലെത്തുമ്പോഴുള്ള തീവ്രതയും വര്‍ധിക്കും.സൂര്യനിലെ തന്നെ എആര്‍3421, എആര്‍3422 എന്നിങ്ങനെയുള്ള രണ്ട് സണ്‍സ്‌പോട്ടുകളും സജീവമായിരിക്കുകയാണ്. ഇതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട്. ഇവയില്‍ നിന്ന് എ ക്ലാസിലുള്ള അതിതീവ്ര തീജ്വാലകള്‍ വരാനുള്ള സാധ്യത ഏറെയാണ്.
സോളാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ നാസയിലെ എസ്ഡിഎ ശേഖരിച്ച് വെക്കുന്നത് കൊണ്ടാണ് ഈ വിവരങ്ങള്‍ എല്ലാം കൃത്യമായി അറിയുന്നത്. അതേസമയം കാന്തിക മണ്ഡലമുള്ളത് കൊണ്ട് ഭൂമിയെ ഇത് മഹാഅപകടങ്ങളിലേക്ക് നയിക്കില്ല. പക്ഷേ ജിപിഎസ്സും, ഇന്റര്‍നെറ്റും അടക്കം ഇല്ലാതാവും. കുറച്ച് നേരത്തേക്കായിരിക്കും. സാറ്റലൈറ്റുകളെ അടക്കമാണ് ഇവ ബാധിക്കുക.












Click it and Unblock the Notifications